അഴിമതി വീരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
രാജി വെയ്ക്കണമെന്ന് ആവശ്യമുന്നയിച്ച്
പ്രൊ. എ.വി. താമരാക്ഷന്‍ Ex. MLA യുടെ നിരാഹാര സമരം
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണത്തില്‍ ഉടനീളം വന്‍ അഴിമതികളുടേയും, ധൂര്‍ത്തിന്റേയും, കെടുകാര്യസ്ഥതയുടേയും ഭാഗമായിട്ട് നമ്മുടെ സംസ്ഥാനം ആര്‍ക്കും രക്ഷിക്കാനാകാത്ത നിലയില്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കേരളപിറവിയ്ക്ക് ശേഷം 2016 വരെയുള്ള 59 വര്‍ഷക്കാലം ഭരണം നടത്തിയ ഭരണാധികാരികള്‍ എല്ലാപേരും കൂടെ ഉണ്ടാക്കിയ പൊതുകട 15900/- കോടി രൂപ ആയിരുന്നുവെങ്കില്‍ അത് കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ പൊതുകടം 5,00,000 കോടി (അഞ്ച് ലക്ഷം കോടി) കഴിഞ്ഞിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും, വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയാത്ത നിലയില്‍ സംസ്ഥാനം തകര്‍ന്നടിഞ്ഞിരിക്കുകയാണിത്. നിയമവാഴ്ച പൂര്‍ണ്ണമായും തകരുകയും പോലീസ് സേനയ്ക്ക് നീതിപൂര്‍വ്വവും, നിര്‍ഭയവുമായിട്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതേയില്ല. സ്ത്രീകളും കുട്ടികളും പൈശാചികമായിട്ട് കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. കൊല്ലും, കൊലയും, മോക്ഷണങ്ങളും പിടിച്ചുപറിയുമൊക്കെ ഇന്ന് സര്‍വ്വ സാധാരണമായി മാറിയിരിക്കുന്നു. സ്‌കൂളുകളും കോളേജുകളും ഒക്കെ ഇന്ന് മയക്കു മരുന്നു വ്യാപനത്തിന്റെ പ്രധാന കേന്ദ്രങ്ങളാക്കിയിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത് എന്ന് പ്രൊഫസര്‍. ഏ.വി. താമരാക്ഷന്‍ Ex. MLA യുടെ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് JSS സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബു അഭിപ്രായപ്പെട്ടു.
ജീവനക്കാരും, അദ്ധ്യാപകരും, വിരമിക്കുന്ന ഒഴിവുകളില്‍ പോലും, പി.എസ്.സി. വഴി നിയമനങ്ങള്‍ നടത്താതെ ഭരണകക്ഷിയുടെ അംഗങ്ങളേയും നേതാക്കളുടെ ബന്ധുക്കളേയുമൊക്കെ യഥേഷ്ടം നിയമിച്ചുകൊണ്ടിരിക്കുകയാണ്. സര്‍വ്വകലാശാലകളുടേയും, പി.എസ്.സി. യുടേയും പരീക്ഷകളിലെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കാര്‍ഷിക മേഖലയെ തകര്‍ത്തു തരിപ്പണമാക്കുകയും, കടബാദ്ധ്യതകള്‍ മൂലം നിരവധി കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയും, സംഭരിച്ച കാര്‍ഷിക ഉത്പന്നങ്ങളുടെ വിലപോലും കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിത്യോപക സാധനങ്ങളുടെ വവിലക്കയറ്റം മൂലവും, കടുത്ത തൊഴിലില്ലായ്മയും നിമിത്തം നിരവധി പേര്‍ കുടുംബസമേതം ആത്മഹത്യ ചെയ്യപ്പെടുന്നു. വെള്ളം, വൈദ്യുതി, ഭൂനികുതി, രജിസ്‌ട്രേഷന്‍ ഫീസുകള്‍ എന്നിവ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി മാറ്റിയിരിക്കുകയാണിന്ന്. പതിനായിരക്കണക്കിന് പാവങ്ങള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്ലാ മൂല്യങ്ങളും തകര്‍ത്തിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. സ്വര്‍ണ്ണവും, ഡോളറും, ഒക്കെ കള്ളക്കടത്തുകള്‍ നടത്തിയ ഒരു രാജ്യധ്രോഹി ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ വഴിവിട്ട പിന്‍തുണയാണ് ഇതെല്ലാം ചെയ്യാന്‍ ഈ രാജ്യദ്രോഹിയെ പ്രേരിപ്പിക്കുന്നത്. അതുപോലെ തന്നെ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുക പദ്ധതിയെ സമയബന്ധിതമായിട്ട് പൂര്‍ത്തീകരിക്കാതെ അദാനിയുമായിട്ട് ചേര്‍ന്നു വൈകിപ്പിക്കുകയാണ്. സാക്ഷര കേരളത്തില്‍ അപമാനമായ ഈ നികൃഷ്ട ജീവി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകതന്നെ വേണമെന്ന് അഡ്വ. എ.എന്‍. രാജന്‍ ബാബു അഭിപ്രായപ്പെട്ടു. KPCC ജനറല്‍ സെക്രട്ടറി അഡ്വ. ജി. സുബോധന്‍, JSS സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്‍, UDF ജില്ലാ ചെയര്‍മാന്‍ അഡ്വ. പി.കെ. വേണുഗോപാല്‍, JSS സംസ്ഥാന സെക്രട്ടറി കാട്ടുകുളം സലീം, ജില്ലാ സെക്രട്ടറി മലയിന്‍കീഴ് നന്ദകുമാര്‍, കെ.പി. സുരേഷ്, വിനോദ് വയനാട്, അഡ്വ. സുനിതാ വിനോദ്, സുധാകരന്‍ പള്ളത്ത്, പി. രാജു, അഡ്വ. അജയകുമാര്‍, എന്‍. മോഹന്‍രാജ്, പ്രമോദ് ഒറ്റക്കണ്ടം, കെ.വി. കൃഷ്ണന്‍, രാജി ചന്ദ്രന്‍, ശോഭനകുമാരി, അനുരാജോര്‍ജ്ജ്, നെടുമങ്ങാട് ശങ്കര്‍ജി എന്നിവര്‍ സംസാരിച്ചു.