80% ൽ അധികം വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെൻറ് നൽകി ഐഐടി മദ്രാസ്
May 15, 2024, 16:22 IST
ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം ഈ വർഷം ബിടെക്/ഇരട്ട-ബിരുദ വിദ്യാർത്ഥികളിൽ 80% ൽ അധികം പേർക്ക് ഐഐടി മദ്രാസ് പ്ലേസ്മെന്റ് നൽകി. മാസ്റ്റർ ബിരുദ വിദ്യാർത്ഥികളിൽ 75% ൽ അധികം പേർക്കും പ്ലേസ്മെന്റ് നൽകി. 2023-24 കാലയളവിലെ രണ്ട് ഘട്ടങ്ങളിലെ കാംപസ് പ്ലേസ്മെന്റുകളിൽ 256 കമ്പനികളിൽ 1091 വിദ്യാർത്ഥികൾ പ്ലേസ്മെന്റ് നേടി. അതിനു പുറമേ, 300 പ്രി-പ്ലേസ്മെന്റ് ഓഫറുകളിൽ 235 എണ്ണം സ്വീകരിക്കപ്പെടുകയും ചെയ്തു.
ജപ്പാൻ, യൂറോപ്പ് കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ മുന്നോട്ടുവച്ചത് 44 അന്താരാഷ്ട്ര ഓഫറുകളാണ്. പുറമേ, കാംപസ് പ്ലേസ്മെന്റിലുമായി 85 സ്റ്റാർട്ടപ്പുകൾ 183 ഓഫറുകളാണ് നൽകിയത്. പ്ലേസ്മെന്റ് ലഭിച്ച വിദ്യാർത്ഥികളിൽ 43% മുൻനിര മേഖലയിലാണ്, 20% പേർ സോഫ്റ്റ്വെയർ രംഗത്തും 10%-ൽ താഴെ വരുന്നവർ അനലിറ്റിക്സ്/ഫൈനാൻസ്/കൺസൽട്ടിംഗ്/ഡേറ്റാ സയൻസ് എന്നിവയിലുമാണ്. ഈ വർഷത്തെ ശരാശരി ശമ്പളം 22 ലക്ഷം ആണ്. അടുത്ത വർഷം 100 ടെക് സ്റ്റാർട്ടപ്പുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടാണിതെന്ന് പ്ലേസ്മെന്റുകളെപ്പറ്റി ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി പറഞ്ഞു.