കോത്താരി അവാർഡ് ജേതാവായ മലയാളി വിദ്യാർത്ഥി ഫർഹാൻ മുഹമ്മദിനെ മന്ത്രി വി ശിവൻകുട്ടി വീട്ടിലെത്തി അനുമോദിച്ചു

 
സി.ബി.എസ്.ഇ. ഹയർ സെക്കണ്ടറി പരീക്ഷയിലെ മികവാർന്ന പുരസ്‌കാരമായ കോത്താരി അവാർഡ് നേടിയ മലയാളി വിദ്യാർത്ഥി ഫർഹാൻ മുഹമ്മദിനെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വീട്ടിലെത്തി അനുമോദിച്ചു.ഫർഹാന്റെ വിജയത്തിൽ മലയാളികൾ ആകെ അഭിമാനിക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഫർഹാന്റെ വിജയം മറ്റ് വിദ്യാർത്ഥികൾക്ക് മാതൃകയാകണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ആണ് താൻ നേരിട്ട് എത്തിയതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.