കുഴൽനാടന്
വൻ തിരിച്ചടി:
മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി വിജിലൻസ് കോടതി തള്ളി
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.
എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു കുഴൽനാടന്റെ ആവശ്യം. വിഷയത്തിൽ തെളിവ് ഹാജരാക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിട്ടും കുഴൽനാടന് സാധിച്ചില്ല. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
കേസ് സംബന്ധിച്ച് മാത്യു കുഴൽനാടൻ നൽകിയ രേഖകൾ അന്വേഷണം ആവശ്യപ്പെടാൻ പര്യാപ്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുഴൽനാടൻ കോടതിയെ സമീപിച്ചത്. പിന്നീട് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം എന്ന് നിലപാടെടുക്കുകയായിരുന്നു. സി.എം.ആർ.എല്ലിന്റെ അപേക്ഷ സർക്കാർ വീണ്ടും തള്ളിയ സ്ഥിതിക്ക് എന്തു സഹായമാണ് മുഖ്യമന്ത്രി ഇടപെട്ട് സി.എം.ആർ.എല്ലിനു നൽകിയതെന്ന് വിജിലൻസ് കോടതി വാദം കേൾക്കവേ ആരാഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ
ഏറെ നാളായി
ആരോപണമുന്നയിച്ച്
പ്രചാരണം
നടത്തിയ
കുഴൽനാടനും
കോൺഗ്രസിനും
കോടതി വിധി
വൻ തിരിച്ചടിയായി.