മന്ത്രി അനൂപ് ജേക്കബിൻ്റെ ഇടപെടൽ
നെല്ല് സംഭരണം:
കർഷക രജിസ്ട്രേഷൻ തിയതി നീട്ടി
ഏഴ് ദിവസം കൂടി അനുവദിച്ചു
നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കർഷക രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള തിയതി നീട്ടി നൽകിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നാളെ മുതൽ ഏഴു പ്രവൃത്തി ദിനം വരെ അപേക്ഷിക്കാം.
ഓഗസ്റ്റ് 15 ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ സെപ്റ്റംബർ 30-ന് അവസാനിച്ചിരുന്നു. എന്നാൽ ഈ സമയപരിധിക്കിടെ അപേക്ഷിക്കാൻ പലർക്കും കഴിഞ്ഞില്ല. കർഷകർ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണു വീണ്ടും സമയം നൽകാൻ നിർദ്ദേശിച്ചത്.
.2026 ഡിസംബർ 31-നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു സപ്ളൈകോ നിർദ്ദേശിച്ചിരുന്നത്.