എൻ ശശിധരൻ : പുരസ്കാര സമർപ്പണ ബ്രോഷർ പ്രകാശനം ടി വി ചന്ദ്രൻ നിർവ്വഹിക്കും.

 

പയ്യന്നൂർ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാപുരസ്കാരം നാടകകൃത്തും സാഹിത്യനിരൂപകനും തിരക്കഥാകൃത്തുമായ എൻ ശശിധരന് നൽകുന്നു.  ഒരു ലക്ഷം രൂപയും ബാബു അന്നൂർ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സാഹിത്യ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചേർന്ന് ജനുവരി ആദ്യം പയ്യന്നൂരിൽ വച്ച് എൻ ശശിധരന് സമ്മാനിക്കും.  പുരസ്കാര സമർപ്പണത്തോടും ആദര സമ്മേളനത്തോടും ഒപ്പം സെമിനാറുകളും സൗഹൃദ കൂട്ടായ്മകളും ചിത്രപ്രദർശനവും ഡോക്യുമെൻററി /നാടക അവതരണങ്ങളും ഉണ്ടാകും. 

പരിപാടിയുടെ വിശദമായ ബ്രോഷർ പ്രകാശനം  ഡിസംബർ 9 ശനിയാഴ്ച രാവിലെ 10 30 ന് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയായ ടാഗോർ തിയേറ്ററിൽ വെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടിവി ചന്ദ്രൻ നിർവഹിക്കും. എഴുത്തുകാരായ സക്കറിയ, മാങ്ങാട് രത്നാകരൻ തുടങ്ങിയവർ ബ്രോഷർ ഏറ്റുവാങ്ങും.