നവകേരള സദസ്സ് : വിദ്യാർത്ഥികളുടെ തിരുവാതിര അരങ്ങേറി

 

നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്


നേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ്സ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ. എ പറഞ്ഞു. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർത്ഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരയ്ക്ക് ചുവടുകൾ വച്ചത്. കഴക്കൂട്ടം കൗൺസിലർ എൽ .എസ് കവിത ചടങ്ങിൽ അധ്യക്ഷയായി.കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി,ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു. 

നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച  ക്രിക്കറ്റ് ടൂർണമെന്റ്  മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ  മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് "നവകേരളം കർഷകരിലൂടെ" എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും. മുൻകൃഷി മന്ത്രിയായ വി. എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിമുതൽ "നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി" എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.