നവപൂജിതം വ്രതാരംഭത്തിന് തുടക്കം

 

 ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം വ്രതാരംഭത്തിന് ഇന്ന്  തുടക്കമായി.  രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ ആശ്രമകുംഭം നിറച്ചതോടെ 21 ദിവസം നീണ്ടുനില്‍ക്കുന്നവ്രതാനുഷ്ഠാനങ്ങള്‍ക്ക് തുടക്കമായി.   ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ 41 ദിവസത്തെ സത്സംഗം ഗുരുവിന്റെ സ്നേഹം എന്ന വിഷയത്തില്‍ നടന്നു വരുന്നു.  ഇതിനകം രാജ്യത്തിനകത്തും അന്തര്‍ദ്ദേശീയ തലത്തിലും ഈ സത്സംഗം ശ്രദ്ധേയമായിട്ടുണ്ട്.

ജർമ്മനി,കാനഡ, യു.എ.ഇ, ഖത്തർ, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ഗുരുഭക്തരുടെ കൂട്ടയ്മയായ ശാന്തിഗിരി കൾച്ചറൽ ആൻ്റ് സോഷ്യൽ സെൻ്ററിൻ്റെ ഏകോപന ചുമതലയിലാണ് സത്സംഗങ്ങൾ നടന്നുവരുന്നത്.   ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ 98-ാം ജന്മദിനം സെപ്തംബര്‍ 8 ന് ശാന്തിഗിരി പരമ്പര സമുചിതമായി ആഘോഷിക്കുകയാണ്.