ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി റിലയൻസ് ഫൗണ്ടേഷൻ പങ്കാളികളാകുന്നു

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും നൈപുണ്യ വികസന സംരംഭകത്വ മന്ത്രിയുമായ  ശ്രീ ധർമേന്ദ്ര പ്രധാൻ, , റിലയൻസ് ഫൗണ്ടേഷൻ സിഇഒ ജഗന്നാഥ കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്ര കൈമാറ്റം


കൊച്ചി/ ന്യൂഡൽഹി, 15 ഫെബ്രുവരി 2024: റിലയൻസ് ഫൗണ്ടേഷനും നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (എൻഎസ്‌ഡിസി)  ഭാവിയിൽ ആവശ്യമായി വരുന്ന  സ്‌കിൽഡ് കോഴ്‌സുകൾ സൃഷ്ടിക്കുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച് ലക്ഷം യുവാക്കൾക്ക് ഈ പങ്കാളിത്തം ഗുണം ചെയ്യും. എഡ്‌ടെക്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), പാരിസ്ഥിതിക സുസ്ഥിരത, നയ വിശകലനം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള മേഖലകളിൽ യുവാക്കൾക്ക് കഴിവ് സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠ്യപദ്ധതിയുടെ വികസനമാണ്  ഈ പങ്കാളിത്തം ലക്ഷ്യം വെയ്ക്കുന്നത് .

"സ്‌കില്ലിംഗ്, റീ-സ്‌കില്ലിംഗ്, അപ്പ് സ്‌കില്ലിംഗ് എന്നീ മന്ത്രങ്ങൾ ഉൾക്കൊണ്ട് ഇന്ത്യ അജയ്യമായി മാറുമെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. നൈപുണ്യ ആവാസവ്യവസ്ഥയിലെവിവിധ ഡിജിറ്റൽ സംരംഭങ്ങൾ എവിടേയും, എപ്പോൾ വേണമെങ്കിലും, എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന മേഖലയിലെ വൈദഗ്ധ്യം ഉറപ്പാക്കുന്നു

 “ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനസംഖ്യ ഇന്ത്യയിലാണുള്ളത്, ഭാവിയിൽ ആവശ്യമായ കഴിവുകളോടെ അവരെ തയ്യാറാക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്.  ഇത് അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എൻഎസ്‌ഡിസിയുമായുള്ള ഈ പങ്കാളിത്തം യുവാക്കളെ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനും വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ പ്രൊഫൈലുകൾക്കും അവസരങ്ങൾക്കുമൊപ്പം കഴിവുകൾ ക്രമീകരിക്കുന്നതിനും സഹായിക്കും. " ഈ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, റിലയൻസ് ഫൗണ്ടേഷൻ്റെ സിഇഒ ശ്രീ. ജഗന്നാഥ കുമാർ പറഞ്ഞു,

ഉയർന്ന നിലവാരമുള്ള പാഠ്യപദ്ധതിയുടെ രൂപകൽപ്പനയും വികസനവും; വിദ്യാർത്ഥി സേവനങ്ങൾ സ്ഥാപിക്കുക; പരിശീലകരുടെ പരിശീലനം;  എ ഐ യുടെ സഹായത്തോടെയുള്ള ഓൺലൈൻ അസ്സസ്‌മെന്റുകൾ ; സർട്ടിഫിക്കേഷനുകളും ഇൻഡസ്‌ട്രി അലൈൻഡ് പ്ലേസ്‌മെൻ്റുകളും ഈ പങ്കാളിത്തത്തിൻ്റെ അവിഭാജ്യ ഘടകമാണ്.