സ്വാതന്ത്ര്യ ദിനാഘോഷം - സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI),
ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE),
തിരുവനന്തപുരം

 
78-ാം സ്വാതന്ത്ര്യദിനം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE), തിരുവനന്തപുരത്ത്  ആഘോഷിച്ചു. പ്രധാനാധ്യാപകനും മേഖലാ മേധാവിയുമായ ഡോ. ജി കിഷോർ ദേശീയ പതാക ഉയർത്തി. 400-ഓളം വരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, അധ്യാപകർ, പരിശീലകർ,വിദ്യാർത്ഥികൾ, കായികതാരങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്ത ഈ ചടങ്ങിൽ അർജുന അവാർഡ് ജേതാവും കേരള സ്‌പോർട്സ് കൗൺസിലിന്റെ മുൻ പ്രസിഡന്റുമായ ശ്രീമതി പദ്മിനി തോമസ് മുഖ്യാതിഥിയായിരുന്നു. ഡോ. ജി. കിഷോർ ജനങ്ങളെ അഭിസംബോധന ചെയ്ത്, സ്വാതന്ത്ര്യത്തിനായി അശ്രാന്തമായി പോരാടിയ ധീരരായ പുരുഷന്മാരെയും സ്ത്രീകളെയും ആദരിച്ചുകൊണ്ട്, രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പ്രാധാന്യത്തെക്കുറിച്ചും, 2047-ഓടെ വികസിത ഇന്ത്യ എന്ന ഇന്ത്യൻ സർക്കാറിന്റെ ദർശനത്തെക്കുറിച്ചും പ്രചോദനാത്മകമായ പ്രസംഗം നടത്തി.