രാജ്യത്തിന്റെ വീണ്ടെടുപ്പിന് വിദ്യാർഥികൾ സജീവമാകണം: മന്ത്രി ആന്റണി രാജു
ഭരണകൂട ഭീകരത രാജ്യത്തെ അസ്വസ്ഥമാക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളും പൊതുസമൂഹവും രാജ്യത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എഡിഷൻ എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാനശിലകളായ ആശയങ്ങളെല്ലാം ഭീഷണികൾ നേരിടുകയാണ്. അവയെ സംരക്ഷിക്കാനും നിലനിർത്താനും പുതിയ പോരാട്ടങ്ങളുണ്ടാകണം. വിദ്യാർഥികൾ അതിന്റെ മുൻനിരയിലുണ്ടാകകണമെന്നും എസ് എസ് എഫിന്റെ സാഹിത്യോത്സവ് പോലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 4 മുതൽ 13വരെ തിരുവനന്തപുരത്ത് നടക്കുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ സൈഫുദ്ദീൻ ഹാജിയുടെ അധ്യക്ഷതയിൽ കൺവീനർ സിദ്ദീഖ് സഖാഫി നേമം സ്വാഗതം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം വിഴിഞ്ഞം അബ്ദുൽ റഹ്‌മാൻ സഖാഫി, എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ അഹ്ദൽ അഹ്സനി കാസറഗോഡ്, സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് കോഴിക്കോട്, ത്വാഹ മഹ്ളരി തിരുവനന്തപുരം, സിയാദ് കളിയിക്കാവിള, ജാബിർ ഫാളിലി, റാഫി നെടുമങ്ങാട്, സനൂജ് വഴിമുക്ക്, എച്ച് എഫ് ശമീർ അസ്ഹരി കൊല്ലം, ശറഫുദ്ദീൻ പോത്തൻകോട്, സിദ്ദീഖ് ജൗഹരി, നൗഫൽ സിആർപിഎഫ് തുടങ്ങിയവർ സംസാരിച്ചു.