നടന ‌ഭാവതാളലയങ്ങളുമായി "വിജ്ഞാനവേനൽ '

 
 പദങ്ങളും മുദ്രകളും പിന്നെ താള‍ലയ വിന്യാസവും...കുട്ടിക്കൂട്ടത്തിന് ശാസ്ത്രീയ നൃത്തത്തിന്‍റെ അകവും പുറവും പരിചയപ്പെടുത്തി വിജ്ഞാന വേനൽ.  കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യെ​യും അ​റി​വി​നെ​യും തൊ​ട്ടു​ണ​ർ​ത്തു​ന്ന​തി​നും വൈലോപ്പിള്ളി സംസ്കൃതി ഭവൻ സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല കൂ​ട്ടാ​യ്മ വി​ജ്ഞാ​ന​വേ​ന​ലിന്‍റെ മൂന്നാം ദിനത്തിലാണ്  പ്രശസ്ത നർത്തകി ഡോ. സിത്താര ബാലകൃഷ്ണൻ നൃത്ത പാഠങ്ങൾ കുട്ടികൾക്കായി പങ്കുവച്ചത്. പദവും താളവും മുദ്രകളും കുട്ടികളെ പരിചയപ്പെടുത്തി. മിടുക്കരിൽ ചിലർ അപ്പോൾ തന്നെ പഠിച്ചെടുത്തു അവതരിപ്പിച്ചു. കേരള സർവകലാശാല സെന്‍റർ ഫോർ പെർഫോമിങ് ആന്‍റ് വിഷ്വൽ ആർട്ട് ഡയറക്റ്റർ ഡോ. രാജാവാര്യർ നാടക കളരിയിലൂടെ അഭിനയത്തിന്‍റെ വിവിധ തലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.  തുടർന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് യു.ഷറഫലി,  കവി സുമേഷ് ബാലകൃഷ്ണൻ, ഗായകൻ പദ്മകുമാർ എന്നിവർ ക്ലാസെടുത്തു. ഇന്ന് ക്യാ​മ്പ് അം​ഗ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഷോ​ർ​ട്ട് റോ​ഡ് മൂ​വി ചി​ത്രീ​ര​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര. 26 ന് ​ഡോ. എ​സ് .ഗീ​ത ക്ലാ​സെ​ടു​ക്കും. വൈകി​ട്ട് നാ​ലി​ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ക്യാ​മ്പ് സ​മാ​പി​ക്കും.