സ്വച്ഛതാ ഹി സേവ; ഒരു മണിക്കൂര്‍ ശ്രമദാനത്തിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

 
ശുചിത്വ ഭാരതത്തിനായി ഒരു ദിവസം ഒരു മണിക്കൂര്‍ ഒരുമിച്ച് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. വർക്കല ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശുചിത്വ ദൗത്യത്തിൽ നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരും പങ്കെടുത്തു.  രാഷ്ട്രപിതാവ് മഹാത്മാജിക്കുള്ള സ്വച്ഛാഞ്ജലിയായി പ്രധാനമന്ത്രിയുടെ ആഹ്വാനം ഒരുമിച്ച് ഏറ്റെടുക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 
ആരോഗ്യകരവും വൃത്തിയുള്ളതും സ്വയം പര്യാപ്തവുമായ ഭാരത
സൃഷ്ടിക്കായി ഒത്തുചേരാമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.