സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയം ചോദ്യം ചെയ്‌ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

 

ഹർജിയിൽ ഇടപെടാൻ മതിയായ തെളിവുകളില്ലെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം ഡിവിഷൻ ബെഞ്ച് ശരിവെച്ചു.പുരസ്‌കാര നിര്‍ണയത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിധി ചോദ്യം ചെയ്‌‌താണ് ലിജീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്