തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം നിർവ്വഹിച്ചു.

 
തിരുവനന്തപുരം എസ് എ പി ക്യാമ്പിൽ സോഷ്യൽ വെൽഫെയർ സംഘം ക്ലിപ്തം നം: റ്റി. 2330 ൻ്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. ആദ്യ നിക്ഷേപം വർക്കല എം എൽ എ വി ജോയി ഏറ്റുവാങ്ങി. ആദ്യ എം ഡി എസ് ചിട്ടി നറുക്കെടുപ്പ് കമാണ്ടൻ്റ് അബ്ദുൾ റാഷി ഐ.പി.എസ് നിർവ്വഹിച്ചു. ആദ്യ വായ്പാ വിതരണം ഡപ്യൂട്ടി കമാണ്ടൻ്റ് എസ് ഷിബു വിതരണം ചെയ്തു.
സംഘം പ്രസിഡൻ്റ് പ്രവീൺരാജ് എൻ വി അധ്യക്ഷനായി. സെക്രട്ടറി വിഷ്ണു എസ് എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് കമാണ്ടൻ്റ് മധുസൂദനപ്പണിക്കർ കെ, റ്റി കെ ഗണേശൻ, ശ്രീകുമാർ എസ്, ബിജു കെ എസ്, പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി എസ് ജെ സുജിത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് സജിത് ജി യു നന്ദി പറഞ്ഞു.