ഈ സൗഹൃദ ദിനത്തില്‍ എയര്‍ടെല്‍ കാലാതീതമായൊരു പാരമ്പര്യത്തെ തിരികെയെത്തിക്കുന്നു, ഒരു ആധുനിക ട്വിസ്‌റ്റോടെ

 

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഗസ്റ്റ് 2-ന് സൗഹൃദ ദിനം ആഘോഷിക്കാന്‍ എയര്‍ടെല്‍ ഒരു പുതുവഴി അവതരിപ്പിക്കുന്നു. എയര്‍ടെല്‍ ആപ്പിലൂടെ ഉപയോക്താക്കല്‍ക്ക് സുഹൃത്തിന്റെ എയര്‍ടെല്‍ പ്രീപെയ്ഡ് നമ്പര്‍ റീച്ചാര്‍ജ് ചെയ്യുകയും ദൈനംദിന ഇടപെടലിലൊരു ചിന്താപൂര്‍വമായ സ്പര്‍ശം നല്‍കാനായി ആ നമ്പരിനെ ഡിജിറ്റല്‍ ഫ്രണ്ട്ഷിപ് ബാന്‍ഡിലൂടെ ജോടിയാക്കാം.

ഉപയോക്താവ് സുഹൃത്തിന്റെ എയര്‍ടെല്‍ പ്രീപെയ്ഡ് നമ്പര്‍ നല്‍കിയശേഷം പ്രീപെയ്ഡ് റീച്ചാര്‍ജ് തിരഞ്ഞെടുത്ത്, അത് പൂര്‍ത്തിയാക്കുന്നതിലൂടെ ഈ അനുഭവം ആരംഭിക്കുന്നു. വ്യത്യസ്തതരം സൗഹൃദങ്ങള്‍ക്കായി രൂപകല്‍പന ചെയ്ത ഡിജിറ്റല്‍ ഫ്രണ്ട്ഷിപ് ബാന്‍ഡുകളുടെ നിരയില്‍നിന്നും അവര്‍ക്ക് ബാന്‍ഡ് തിരഞ്ഞെടുക്കാം. ജിം ബഡ്ഡി, മീം ഡീലർ, ഗെഡി പാർട്ണർ, ഫുഡി ഫ്രണ്ട്, ഗോസ്സിപ് സ്‌പില്ലർ, ഫ്രീ തെറാപ്പിസ്റ്റ് തുടങ്ങിയവ ബാന്‍ഡുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ബാന്‍ഡ് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍, ആ ഫ്രണ്ട്ഷിപ് ബാന്‍ഡിനെ ഉടന്‍ തന്നെ സൗഹൃദ ദിന സന്ദേശത്തിനൊപ്പം വാട്‌സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി പങ്കുവയ്ക്കുന്നു. ഈ ബാന്‍ഡ് ലഭിക്കുന്നവര്‍ക്ക് മറ്റാര്‍ക്കെങ്കിലും കാമ്പെയ്ന്‍ പേജിലൂടെ ഫ്രണ്ട്ഷിപ് ബാന്‍ഡ് സമ്മാനിച്ചു കൊണ്ട് ഈ ശൃംഖല തുടരാം.

ഈ സംരംഭത്തിലൂടെ, ഫ്രണ്ട്ഷിപ് ബാന്‍ഡുകള്‍ കൈമാറുന്ന പരമ്പരാഗത രീതിയെ ഇന്നത്തെ ഡിജിറ്റല്‍ ലോകത്തിനായി പുനര്‍രൂപകല്‍പന ചെയ്യുന്നു. പ്രീപെയ്ഡ് റീച്ചാര്‍ജിനെ ചിന്താപൂര്‍വമായ സന്ദേശവുമായി സംയോജിപ്പിക്കുന്നതിലൂടെ സൗഹൃദങ്ങളെ ആഘോഷിക്കാന്‍ ലളിതവും എന്നാല്‍ അര്‍ത്ഥവത്തായതുമായ മാര്‍ഗം കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഈ കാമ്പെയ്ന്‍ പതിവുള്ളൊരു റീച്ചാര്‍ജിനെ പങ്കുവയ്ക്കാവുന്ന അനുഭവമായി രൂപാന്തരപ്പെടുത്തുകയും സുഹൃത്തുക്കളുമായി എളുപ്പത്തില്‍ കണക്ട് ചെയ്യുന്ന തരത്തില്‍ ആക്കുകയും കൂടാതെ ഈ സന്ദര്‍ഭത്തെ ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്നതരത്തില്‍ ആഘോഷിക്കുവാന്‍ സാധിക്കുന്നത് ആക്കുകയും ചെയ്യുന്നു.