യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

 

സര്‍ക്കാരിനെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. എഐ ക്യാമറയിലെ അഴിമതി ആരോപണത്തില്‍ സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചേക്കും. കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചതിനെതിരെ കഴിഞ്ഞ ദിവസം തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു. തുടര്‍സമരങ്ങളും ഇന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും.

ക്രൈസ്തവ സഭകളുമായി ബിജെപി രാഷ്ട്രീയമായി അടുപ്പംകൂടുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ ഉള്‍പ്പടെ സജീവമാക്കാനും യോഗം തീരുമാനമെടുത്തേക്കും. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും യോഗത്തിന്‍റെ പ്രധാന അജണ്ടയാണ്.