യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം 
 ആഗസ്റ്റ് 19ന് 

 
യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ആഗസ്റ്റ് 19ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ അധ്യക്ഷതയില്‍ എറണാകുളം കളമശേരി ചാക്കോളാസ് പവിലിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും പ്രത്യേക ക്ഷണിതാക്കളായി യോഗത്തില്‍ പങ്കെടുക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഭാവിപരിപാടികളും വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് ഏകദിന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ചേരുന്നത്.