ഊർജ്ജ കേരള അവാർഡ്

 

കേരളത്തിൽ പ്രചാരത്തിലുള്ള അച്ചടി മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ വൈദ്യുതി മേഖലയെ സംബന്ധിച്ച്    സംഘടനാ വർഷത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയിട്ടുള്ള വാർത്തകൾ, ലേഖനങ്ങൾ, ഫീച്ചറുകൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയ മൗലിക സൃഷ്ടികൾക്കാണ് ഊർജ്ജ കേരള അവാർഡ് കെഎസ്ഇബി ഓഫീസിൽ അസോസിയേഷൻ നൽകുന്നത്.ഈ അവാർഡിനു വേണ്ടിയുള്ള അപേക്ഷകൾ കഴിഞ്ഞ മാസമാണ് സ്വീകരിച്ചത്. ലഭിച്ച അപേക്ഷകളിൽ നിന്ന് അവാർഡ് ജേതാവിനെ  ശ്രീ. ആർഎസ്.ബാബു,ചെയർമാൻ,കേരള മീഡിയ അക്കാദമി അധ്യക്ഷനായ മൂന്ന് അംഗ ജൂറിയാണ് തിരഞ്ഞെടുത്തത്. ജൂറിയിൽ ശ്രീ ആർ എസ് ബാബു കൂടാതെ,ഡോക്ടർ പി.രാജൻ വൈദ്യുതി ബോർഡ് മുൻ ഡയറക്ടർ, ഡോ.എം.ജി സുരേഷ് കുമാർ സംസ്ഥാന പ്രസിഡന്റ് എന്നിവർ അംഗങ്ങളായിരുന്നു. 


കെ.എസ്.ഇ.ബിയുടെ വികസനപദ്ധതികളെക്കുറിച്ച് വിജ്ഞാനപ്രദമായ
 എട്ടോളം ലേഖനങ്ങൾ തയ്യാറാക്കിയ ദേശാഭിമാനി സ്പെഷ്യൽ കറസ്പോണ്ടന്റ് പി.സുരേശൻ ആണ്  അവാർഡിന് അർഹനായത്.പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 

ശ്രീ .പി.സുരേശൻ , സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്,ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർക്കുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുള്ള വ്യക്തിയാണ്

ടെലിവിഷൻ ചാനലിൽ സ്മാർട്ട് മീറ്റർ സംബന്ധിച്ച് തയ്യാറാക്കിയ രണ്ട് വാർത്തകൾ പരിഗണിച്ച് 
മലയാള മനോരമ ന്യൂസ് ,സ്പെഷ്യൽ കറസ്പോണ്ടന്റ് എൻ.കെ.ഗിരീഷിന് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹനായത് . 

അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 

2007 വരെ മാതൃഭൂമിയുടെ വിവിധ എഡിഷനുകളില്‍ പ്രവര്‍ത്തിച്ച  കാലത്ത് തന്നെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2007 മുതൽ മനോരമ ന്യൂസില്‍ സീനിയര്‍ കറസ്പോണ്ടന്റ് ആയി പ്രവര്‍ത്തിച്ച വരുന്ന ലേഖകൻ  കല, സ്പോർട്ട്സ്, രാഷ്ടീയം,വൈദ്യുതി തുടങ്ങിയ വിവിധ മേഖലകളിൽ   റിപ്പോര്‍ട്ടുകള്‍ നല്‍കിവരുന്നു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ  ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 24ന് കോട്ടയത്ത് വച്ച് മുൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം.മണി പുരസ്കാരങ്ങൾ സമ്മാനിക്കും