വയനാട് ഉരുൾപൊട്ടൽ: കേരളത്തിലെ എല്ലാ റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റി എയർടെൽ
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായങ്ങൾ പ്രഖ്യാപിച്ച് എയർടെൽ. ദുരിതത്തിൽപെട്ട അവിടുത്തെ നാട്ടുകാർക്ക് സഹായമെത്തിക്കാൻ, എയർടെൽ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റി( Airtel announced relief measures in the region). അവിടെ ലഭിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലെ ദുരിതബാധിതർക്ക് അയയ്ക്കുവാനായി പ്രാദേശിക ഭരണകൂടത്തിന് കൈമാറും.
കൂടാതെ, ബന്ധപെട്ടവരെയും സഹായത്തിനും വിളിക്കുവാൻ കാലാവധി കഴിഞ്ഞതും റീചാർജ് ചെയ്യാൻ കഴിയാത്തതുമായ ഉപഭോക്താക്കൾക്ക് പ്രതിദിനം 1 ജിബി സൗജന്യ മൊബൈൽ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും നൽകും. ഇത് 3 ദിവസത്തേക്ക് സാധുവായിരിക്കും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് മൊബൈൽ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ബിൽ പേയ്‌മെൻ്റ് തീയതികൾ 30 ദിവസത്തേക്ക് നീട്ടിയതായും എയർടെൽ പ്രഖ്യാപിച്ചു.