കെജരിവാളിന്  ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി
 

 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിൻ്റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ  വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിൻ്റെ വിജയമാണ്.

ഇന്ത്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതാണ് സുപ്രീം കോടതി വിധി. കെജരിവാൾ പ്രചരണ രംഗത്ത് എത്തുന്നത്  തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യ ത്തിൻ്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിൻ്റെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ബി.ജെ.പിയേയും സംഘപരിവാർ ശക്തികളേയും  കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതൽ കരുത്താർജിക്കുമ്പോൾ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പിൻ ജനം കനത്ത തിരിച്ചടി നൽകും.