വിചാരണ തടവുകാരുടെ ക്ഷേമവും മോചനവും:
മികച്ച ജില്ല ലീഗൽ അതോറിറ്റി പുരസ്‌കാരം തിരുവനന്തപുരത്തിന്
Apr 27, 2024, 15:30 IST
വിചാരണ തടവുകാരുടെ ക്ഷേമവും മോചനവും സംബന്ധിച്ച കാര്യങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച ലീഗൽ സർവീസസ് അതോറിറ്റിയായി തിരുവനന്തപുരം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയെ തിരഞ്ഞെടുത്തു, കൂടാതെ സംസ്ഥാന തലത്തിൽ മികച്ച ലീഗൽ സർവീസസ് അതോറിറ്റികളിൽ രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നേടി.
തിരുവനന്തപുരം ജില്ലയിലെ തണ്ണിക്കോണം എസ് സി കോളനി നിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച കാര്യങ്ങളും തിരുവനന്തപുരം എസ് എം വി സ്കൂളിലെ ഒമ്പതും പത്തും ക്ലാസുകളിലെ വിദ്യാർത്ഥികളെ ദത്തെടുത്ത് ഒരു വർഷം നീണ്ട പ്രവർത്തനം നടത്തിയതിനും, തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രം, തിരുവനന്തപുരം ജനറൽ ആശുപത്രി, പുലയനാർക്കോട്ട നെഞ്ചു രോഗ ആശുപത്രി എന്നിവിടങ്ങളിലെ അന്തേവാസികളുടെ പുനരധിവാസം എന്നീ മേഖലകളിലെ പ്രവർത്തനവും കണക്കിലെടുത്താണ് അവാർഡുകൾ ലഭിച്ചത്.