സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസുമായി
മുന്നോട്ടുപോകും: എം വി ഗോവിന്ദൻ മാസ്‌റ്റർ
Apr 1, 2023, 14:35 IST
സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോൾ വസ്‌തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്‌നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദൻ മാസ്‌റ്റർ സ്വപ്‌നയ്‌ക്കെതിശര വക്കീൽ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്നയുടെ പ്രസ്‌താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം