വനിത കമ്മിഷന്‍ സംസ്ഥാന സെമിനാര്‍
നവംബര്‍ 15ന് വാഴക്കുളത്ത്
Updated: Nov 14, 2023, 12:42 IST
വനിത കമ്മിഷനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നവംബര്‍ 15ന് വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംസ്ഥാന സെമിനാര്‍ സംഘടിപ്പിക്കും. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, സ്ത്രീകളും സംരക്ഷണ നിയമങ്ങളും എന്നീ വിഷയങ്ങളിലാണ് സെമിനാര്‍. രാവിലെ 10ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വനിത കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിക്കും.
വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാല്‍ ഡിയോ മുഖ്യാതിഥിയാകും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എം. മുഹമ്മദ് സിറാജ്, വാഴക്കുളം ഗ്രാമപഞ്ചായത്തംഗം എം.കെ. മുരളീധരന്‍, ശിശുവികസന ഓഫീസര്‍മാരായ വി.എ. റഷീദ, ഡോ. ജയന്തി പി നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുള്‍ ഖാദര്‍, വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. പുഷ്പ ദാസ് എന്നിവര്‍ സംസാരിക്കും. അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ക്ലാസ് തടിയിട്ടപറമ്പ് എസ്എച്ച്ഒ നയിക്കും. സ്ത്രീകളും സംരക്ഷണ നിയമങ്ങളും എന്ന വിഷയം അഡ്വ. എം.ബി. ഷൈനി നയിക്കും.