കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക് 

 

കൊച്ചിയിൽ വെച്ച് നടന്ന ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രോ സീരീസ് 2024 ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്. അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇ-സ്പോർട്സ് ഫൈനലിൽ നുമേൻ ഗെയിമിങ് രണ്ടാം സ്ഥാനവും ഗോഡ്-ലൈക്‌ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബിജിഎംഐ കളിക്കാർ അടങ്ങുന്ന 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുത്തത്. 75 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനകാർക്കുള്ള സമ്മാനത്തുക. മൊത്തം 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾ നേടിയത്.

മൂന്നു ദിവസങ്ങളായി നടന്ന മത്സരങ്ങളിൽ നിന്നുള്ള ആകെ സ്കോറുകൾ കണക്കാക്കിയാണ് വിജയികളെ തീരുമാനിച്ചത്. 
ഫൈനല്‍ മത്സരം 2,500ലേറെ പേര്‍ നേരിട്ടും 4.7 ലക്ഷത്തോളം പേര്‍ ഓണ്‍ലൈനിലും കണ്ടു.