വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം 
 

 

കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഇതേ തസ്തികയില്‍ (27900-63700) ശമ്പള സ്‌കെയിലില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി. പട്ടം പി.ഒ., തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ 05/09/2024നകം ലഭിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു.