സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപന സുരേഷിന് ബന്ധമുണ്ടന്ന് തുറന്ന് പറയുന്നത് എം ശിവശങ്കർ.

സ്വപ്നയ്ക്ക് സ്വര്‍ണ്ണകടത്ത് ബന്ധമെന്നറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്ന് എം. ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍.

സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്ന് 

 

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് പുസ്‌തകം പുറത്തിറങ്ങുന്നത്.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ ബാഗേജ് വിട്ടു കിട്ടുന്നതിന് സ്വപ്‌ന സുരേഷ് തന്റെ സഹായം തേടിയിരുന്നുവെന്ന് എം.ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. നേരിട്ടും ഫോണ്‍ വഴിയും സ്വപ്‌ന സഹായ അഭ്യര്‍ത്ഥിച്ചതായാണ് ശിവശങ്കര്‍ തുറന്നു പറയുന്നത്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിലാണ് വിവാദമായസ്വര്‍ണ്ണകടത്ത് സംബന്ധിച്ച ശിവശങ്കറിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണകടത്തും തുടര്‍ന്നുള്ള ജയില്‍ അനുഭവങ്ങളും വ്യക്തമാക്കിയാണ് ശിവശങ്കറുടെ പുസ്തകം.2020 ജൂണ്‍ 30നാണ് സ്വര്‍ണ്ണം കടത്തിയ ലഗേജ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്നത്. ജൂലൈ ഒന്നിനും രണ്ടിനും ലഗേജ് വിട്ടുകിട്ടാത്തതില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ക്ഷുഭിതരാണെന്നും സഹായിക്കണെന്നും ആവശ്യപ്പെട്ട് സ്വപന് ഫോണിലൂടേയും വാട്‌സപ്പിലൂടെയും സമീപിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് ജൂലൈ നാലിന് സ്വപ്‌നയും ഭര്‍ത്താവും സെക്രട്ടറിയേറ്റിന് സമീപത്തെ ഹെതര്‍ ഹൈറ്റ്‌സിലെ ഫ്‌ളാറ്റിലെത്തി കണ്ടു. സ്വപ്‌നയുടെ സുഹൃത്തായ സരിത്തിന്റെ ഡ്യൂട്ടി അടയ്ക്കാത്ത വസ്തുക്കള്‍ ലഗേജില്‍ ഉണ്ടെന്നു മാത്രമാണ് പറഞ്ഞത്. അപ്പോഴും ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു തന്റെ മറുപടി. ജൂലൈ അഞ്ചിനാണ് കസ്റ്റംസ് ലഗേജ് തുറന്നതും സ്വര്‍ണ്ണമാണ്ണ് കടത്തിയതെന്ന് താനറിഞ്ഞതും. ലഗേജില്‍ സ്വര്‍ണ്ണമെന്ന് താന്‍ അറിഞ്ഞപ്പോള്‍ സ്വപ്‌ന ഒളിവില്‍ പോയിരുന്നു.  ഇത് ഞെട്ടിക്കുന്ന വിവരമായി. സ്വപ്നക്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായി. തന്റെ പേര് കൂടി ഉള്‍പ്പെടുത്തി നിരന്തരം ആരോപണം ഉയര്‍ന്നപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. സ്വര്‍ണ്ണം കടത്തിയ ലഗേജ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പിറ്റേദിവസം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഇതുവരെ കസ്റ്റംസ് പോലും ഇത്തരമൊരു സമ്മര്‍ദ്ധത്തെ കുറിച്ച് പറയാതിരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വം ഇത്തരം ഒരു ആരോപണം ഉന്നയിച്ച്ത് ആര്‍ക്കു വേണ്ടിയാണ്. ആരാണ് സ്വര്‍ണ്ണം കടത്തി വിട്ടതെന്നും ആര്‍ക്കു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ വിവിരങ്ങള്‍ പുറത്തു വരുമെന്ന ഭീതിയില്‍ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കം രാഷ്ട്രീയ നേതാക്കള്‍ നടത്തി. അന്വേഷണത്തിന്റെ തുടക്കം മുതല്‍ പൊതുശ്രദ്ധയും കുറ്റവാളിയെന്ന പരിവേഷവും തന്റെ മേല്‍ ചാര്‍ത്താനുള്ള ആസൂത്രണമാണ് നടന്നത്. കുറ്റവാളിയായി തന്നെ ചിത്രീകരിച്ച് ശ്രദ്ധ തിരിച്ചു വിടാനുളള ആരുടേയൊ ഗൂഡാലോചനയായണ് നടപ്പായതെന്നും ശിവശങ്കര്‍ പറയുന്നു.

സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്ന് ആത്മകഥയിൽ എം ശിവശങ്കർ. ജന്മദിന സമ്മാനമായി സ്വപ്‌ന തനിക്ക് ഐഫോൺ സമ്മാനിച്ചുവെന്നാണ് ശിവശങ്കര്‍ പറയുന്നത്. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. മാധ്യമങ്ങൾക്ക് തന്നെ കള്ളനാക്കാൻ ഒരു കഥ കൂടിയായി. ശിവശങ്കർ പറയുന്നത് ഇങ്ങനെ -

"ഉച്ചയോടെ ഞെട്ടിക്കുന്ന ഒരു വാർത്ത കിട്ടി. ഞാൻ കസ്റ്റംസിൽ സറണ്ടർ ചെയ്‌ത ഫോൺ സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയതായിരുന്നു. റെഡ് ക്രസൻ്റ് എന്ന യുഎഇ ആസ്ഥാനമായ എൻജിഒ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഭവനസമുച്ചയത്തിൻ്റെ നിർമാണ ഏജൻസിയായ യുണിടാക്കിൻ്റെ സിഇഒ സന്തോഷ് ഈപ്പൻ്റെ കൈയില്‍ നിന്ന് സ്വപ്‌ന വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്നാണത്രേ അത്. അതായത് സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയത് അവർക്ക് കൈക്കൂലിയായി ലഭിച്ചു എന്ന് പറയപ്പെടാവുന്ന സാധനമത്രേ. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. ഇത്തരമൊരു ചതി സ്വപ്‌ന എന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല."'സ്വപ്‌നക്ക് ജോലി വാങ്ങി നൽകണമെന്ന് നിർദേശിച്ചിട്ടില്ല'

സ്വപ്‌നയുടെ ബയോഡേറ്റയിലെ റഫറൻസ് പേരുകളിലൊന്ന് തൻ്റേതായിരുന്നു എന്നല്ലാതെ അവരെ ജോലിക്കെടുക്കണമെന്നോ അവരെത്തന്നെ സ്പേസ് പാർക്കിൽ ജോലിക്കായി നിയോഗിക്കണമെന്നോ താൻ ഒരു സമയത്തും എവിടെയും നിർദേശിച്ചിട്ടില്ലെന്ന് ശിവശങ്കർ പറയുന്നു.

'സർക്കാർ വക്കീൽ കോടതിയിൽ പച്ചക്കള്ളം പറഞ്ഞു'തൻ്റെ ജാമ്യാപേക്ഷയെ എതിർത്ത അഡീഷണൽ സോളിസിറ്റർ ജനറൽ സ്വർണക്കടത്തിൻ്റെ മൊത്തം സൂത്രധാരനും കിങ്പിന്നും ഞാനാണെന്ന് വാദിച്ചു. തന്നെ അറസ്റ്റു ചെയ്‌ത് ചോദ്യം ചെയ്‌താൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തത ഉണ്ടാവൂ എന്നും അദ്ദേഹം വാദിച്ചു. ഇതു സാധൂകരിക്കാൻ കോടതിയിൽ സീൽഡ് കവറുകൾ സമർപ്പിക്കപ്പെട്ടു.ഒരു സർക്കാർ സംവിധാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലാതെ നീതിന്യായ കോടതിയുടെ മുന്നിൽ വെറും നുണ പറയാനാകുമെന്നത് ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. സർക്കാരിനു വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ സർക്കാർ വക്കീൽ കോടതിയിൽ പച്ചക്കള്ളം പറഞ്ഞുവെന്നും ശിവശങ്കർ ആരോപിക്കുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാറി താൻ ചികിത്സയിൽ കഴിഞ്ഞ ആയുർവേദ ആശുപത്രിയായ ത്രിവേണി നഴ്‌സിങ് ഹോമിലെ ഡോ. സുരേഷിനെ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ശിവശങ്കർ ആരോപിക്കുന്നു.

യു.എ.ഇ കോൺസുലേറ്റ് 2017ൽ ഇറക്കുമതി ചെയ്‌ത ഈന്തപ്പഴത്തിനുള്ളിൽ സ്വർണം കടത്തിയെന്ന കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എം.ശിവശങ്കർ. കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് എങ്ങനെയെങ്കിലും സ്ഥാപിച്ചെടുക്കുക എന്ന ദുഷ്‌ടലാക്കോടുകൂടിയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്.

മുഖ്യമന്ത്രിയെ കേസിൽ വലിച്ചിഴയ്ക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ നല്ല സമ്മർദമുണ്ടായിരുന്നു. മാധ്യമങ്ങൾ ഇതിന് പശ്ചാത്തലം ഒരുക്കി. 90 മണിക്കൂർ ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ തനിക്ക് മനസിലായ കാര്യമാണിതെന്ന് ശിവശങ്കർ പറയുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കുന്ന 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥയിലൂടെയാണ് ശിവശങ്കറിൻ്റെ വെളിപ്പെടുത്തൽ.യു.എ.ഇ കോൺസുലേറ്റ് ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത സംഭവത്തിൽ സർക്കാർ നടത്തുന്ന അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകാം എന്ന തീരുമാനം മുഖ്യമന്ത്രിയുടേതാണോ? വാക്കാൽ നിർദേശം എന്തുകൊണ്ട്, എഴുതി കൊടുക്കാത്തതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക് അറിയേണ്ടിരുന്നത്. മുഖ്യമന്ത്രിയെ കേസിൽപ്പെടുത്താൻ അന്വേഷണ ഏജൻസികൾക്ക് ആരുടെയെങ്കിലും മൊഴി സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. തന്നെ അറസ്റ്റ് ചെയ്‌താൽ ഇത് എളുപ്പത്തിൽ ഒപ്പിച്ചെടുക്കാമെന്ന് കരുതിയിരുന്നതായും ശിവശങ്കർ പറയുന്നു.

അഭിനയത്തിനുള്ള ഓസ്‌കർ തനിക്ക് മാധ്യമങ്ങൾ ചാർത്തിത്തന്നുവെന്ന പരിഹാസവുമായി എം ശിവശങ്കർ. ചോദ്യം ചെയ്യലിന് ഹാജരാകുന്നിടത്തെല്ലാം മീഡിയ സ്വാഗതസംഘമാണ് തന്നെ മാസ്‌കില്ലാതെ മൈക്കും ലൈറ്റുമായി സ്വീകരിച്ചതെന്നും ശിവശങ്കർ പരിഹസിക്കുന്നു. തനിക്കും കുടുംബത്തിനുമെതിരെ മാധ്യമങ്ങൾ നടത്തിയത് അഴിഞ്ഞാട്ടമാണ്.

'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാധ്യമങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവണതയ്ക്കെതിരായ രൂക്ഷമായ പ്രതികരണം.അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനുമിടെ കലശലായ നടുവേദനയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തനിക്കെതിരെ മാധ്യമങ്ങൾ മെനഞ്ഞത് കള്ളക്കഥയായിരുന്നു.ഏറെ വിഷമകരമായിരുന്ന തന്‍റെ ശാരീരികാവസ്ഥയെ അഭിനയമെന്ന് മാധ്യമങ്ങൾ ചിത്രീകരിച്ച സംഭവം ശിവശങ്കർ ഇങ്ങനെ വിവരിക്കുന്നു.
"അഞ്ചാറു മണിക്കൂർ കഴിഞ്ഞാണ് കണ്ണു തുറന്നത്. അപ്പോഴേക്കും ഡ്രിപ്പൊക്കെയിട്ട് രക്തസമ്മർദ്ദം നിയന്ത്രിച്ചിരുന്നു. ആൻജിയോഗ്രാം ചെയ്യാനും നടുവേദനയുടെ രൂക്ഷതയുടെ കാരണം പരിശോധിക്കാൻ എംആർഐ എടുക്കാനും തീരുമാനിച്ചിരുന്നു. നിരന്തരമായ യാത്രയും മാനസികസമ്മർദ്ദവും ഒക്കെ ആകാം കാരണം. മറ്റു ഗുരുതരമായ പ്രശ്‌നമൊന്നുമില്ലെന്ന് മാലുവും അവരുടെ സഹപ്രവർത്തകരായ ഡോക്ടർമാരും പറഞ്ഞു.പക്ഷേ അപ്പോഴേക്കും ഒന്നാന്തരം ഒരു കഥ മാധ്യമങ്ങൾ മെനഞ്ഞെടുത്തു പ്രചരിപ്പിച്ചിരുന്നു. അറസ്റ്റു ചെയ്‌ത് ജയിലിലേക്ക് പോകുന്നതിന് പകരം ശീതീകരിച്ച ആശുപത്രിയിൽ സുഖവാസമനുഷ്‌ഠിക്കുന്ന കൊടും ക്രിമിനലുകളുടെയും അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും പട്ടികയിലേക്ക് എന്നെ അവർ ഉയർത്തി. അതും സ്വന്തം ഭാര്യയുടെ സ്വകാര്യ ആശുപത്രിയിൽ. അസുഖം അഭിനയിച്ചതിന് ഓസ്‌കാറും അനുവദിച്ചു കിട്ടി".

നെഫ്രോളജിസ്റ്റ് ആയ ഭാര്യ ആദ്യകാലത്ത് പഠിച്ചുകൊണ്ട് ജോലി ചെയ്‌തിരുന്ന സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥത മാധ്യമങ്ങൾ ഭാര്യയുടെ മേൽ ചാർത്തി കൊടുക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്ന് തന്‍റെ ശാരീരികാവസ്ഥ മെച്ചപ്പെടും മുമ്പേ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതും മാധ്യമങ്ങൾ വസ്‌തുതാവിരുദ്ധമായ വാർത്തകളിലൂടെ ഉയർത്തിയ സമ്മർദ്ദം മൂലമായിരുന്നുവെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു.കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുമ്പോൾ മാധ്യമങ്ങൾ ചെയ്‌ത ക്രൂരത ശിവശങ്കർ വിവരിക്കുന്നത് ഇങ്ങനെ.
എല്ലാ ചാനലുകളും അവരുടെ ഒ.ബി വാനുകളും ക്യാമറകളും റിപ്പോർട്ടർമാരുമായി നിരന്ന് ആശുപത്രി വളപ്പ് പൂരപ്പറമ്പാക്കി. ഒരു പ്രമുഖ വ്യക്തിയുടെ മരണമുണ്ടായാൽ അതിന്‍റെ റിപ്പോർട്ടിങ്ങിൽ പോലും ബന്ധപ്പെട്ട ആശുപത്രിയുടെ പേര് പറയാതെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം എന്നുമാത്രം റിപ്പോർട്ട് ചെയ്‌ത് സ്വകാര്യത സംരക്ഷിക്കുന്ന അതേ മാധ്യമങ്ങൾ അവിടെ അഴിഞ്ഞാടി. അതിന്‍റെ പരിണതഫലം അടുത്ത ദിവസം രാവിലെ തന്നെ വ്യക്തമായി.ആശുപത്രിയുടെ മെഡിക്കൽ ബോർഡ് കൂടി, ജീവന് അപകടം ഉണ്ടാകാതെ സൂക്ഷിക്കുന്നതിന് ആവശ്യമായിരുന്നതിനാൽ മാത്രമാണ് അടിയന്തരമായി അഡ്‌മിറ്റ് ചെയ്‌തതെന്നും ആ സാഹചര്യം ഇപ്പോൾ ഇല്ലാത്തതിനാൽ കൂടുതൽ നിരീക്ഷണത്തിനും പരിശോധനയ്ക്കുമായി മെഡിക്കൽ കോളജിലേക്ക് വിടാനും തീരുമാനിച്ചു. എന്‍റെ ശാരീരികസ്ഥിതി എത്ര വിഷമകരമാണെന്ന് അറിയുന്ന മാലുവിന് അതൊരു ഷോക്ക് ആയിരുന്നു. അതിലും വിഷമകരമായിരുന്നു വൻ മീഡിയ കവറേജോടെ എന്നെ സ്ട്രെച്ചറിൽ എടുത്ത് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേക്ക് അയച്ച ഭാഗം. മാധ്യമങ്ങളുടെ ക്രൂരമായ ആക്രമണോത്സുകത പൂർണമായും വെളിച്ചത്ത് കാണാനായ അവസരമായിരുന്നു അതെന്ന് പറയാതെ തരമില്ല."
ഒക്ടോബർ 9, 10 തീയതികളിൽ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മാധ്യമങ്ങളുടെ സാന്നിധ്യത്തെ ശിവശങ്കർ വിശദീകരിക്കുന്നത് ഇങ്ങനെ.രാവിലെ 10.30 ഓടെ കൊച്ചി ബ്രോഡ് വേയിലെ കസ്റ്റംസിന്‍റെ ഓഫീസിലെത്തി. അവിടെ ആദ്യമായാണ്. മീഡിയ സ്വാഗതസംഘം ഉണ്ട്. മൈക്കും ലൈറ്റുമേന്തി മാസ്കില്ലാതെ അവർ സ്വീകരിച്ചു.ആത്മകഥയുടെ ഒരു ഭാഗമാണ് പച്ചക്കുതിര ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചത്. ഇതിൽ ഉടനീളം മാധ്യമങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നാണ് ആരോപിക്കുന്നത്.

അശ്വത്ഥാമാവ് വെറും ആന  എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍  സ്വർണക്കടത്ത് കേസ്  ഡോളർ കടത്ത് കേസ്അശ്വത്ഥാമാവ് വെറും ഒരു ആന; എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതനായി വീട്ടിലിരുന്ന അവസരത്തിലാണ് ആത്മകഥ തയ്യാറാക്കിയത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്‌തകം ശനിയാഴ്‌ച പുറത്തിറങ്ങും. ഡിസി ബുക്‌സിന്‍റെ പച്ചക്കുതിര വാരികയിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. അശ്വത്ഥാമാവ് വെറും ആന  എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍  സ്വർണക്കടത്ത് കേസ്  ഡോളർ കടത്ത് കേസ്അശ്വത്ഥാമാവ് വെറും ആന; എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍2021 ജനുവരി 21നാണ് ഡോളര്‍ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറെ കസ്റ്റംസ് അറസ്റ്റു ചെയ്‌ത് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്ന കേസും ശിവശങ്കറിനെതിരെയുണ്ട്.  അശ്വത്ഥാമാവ് വെറും ആന  എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍  സ്വർണക്കടത്ത് കേസ്  ഡോളർ കടത്ത് കേസ്അശ്വത്ഥാമാവ് വെറും ഒരു ആന; എം.ശിവശങ്കറിന്‍റെ ആത്മകഥ ഉടന്‍2020 ജൂലൈ 16നാണ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറെ സസ്‌പെന്‍ഡ് ചെയ്‌തത്. 2022 ജനുവരി ആറിന് അദ്ദേഹത്തെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. സ്‌പോര്‍ട്‌സ് യുവജനക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമനം. 2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ 2023 ജനുവരി 31ന് വിരമിക്കും.