അ​ങ്ക​ത്ത​ട്ടി​ന് ചൂ​ടേ​റി; പ്ര​ചാ​ര​ണം ഉ​ച്ച​സ്ഥാ​യി​ലേ​ക്ക്

അശ്വാരൂഢൻ സ്ഥാനാര്ഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് ഉച്ചസ്ഥായിലേക്ക്. ഇടത് -വലത് , എൻഡിഎ മുന്നണിയിലെ മിക്കവാറും സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം ജില്ലയില് ശക്തമായ പ്രചരണ പരിപാടികളാണ് ഇടത്-വലത്-ബിജെപി പ്രവര്ത്തകര് നടത്തുന്നത്. പ്രമുഖരായ പലരേയും ഇത്തവണ മുന്നണികള് സ്ഥാനാര്ഥികളാക്കിയിരിക്കുകയാണ്. ഏതുവിധേനയും ഇടതില് നിന്നു ഭരണം പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണു യുഡിഎഫ്. ഇടതുമുന്നണിയും ശക്തമായിത്തന്നെ രംഗത്തുണ്ട്. ഇത്തവണയും പ്രചരണരംഗത്ത് ഒരുപടി മുന്നില് എല്ഡിഎഫ് തന്നെയാണ്. ബിജെപിയും തുടക്കം മോശമാക്കിയില്ല. എന്നാല് യുഡിഎഫിന്റെ തുടക്കം അൽപം പതുക്കെയാണ്.നഗരസഭയിലെയും
 

അ​ശ്വാ​രൂ​ഢ​ൻ

സ്ഥാ​നാ​ര്‍ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ച്ചൂ​ട് ഉ​ച്ച​സ്ഥാ​യി​ലേ​ക്ക്. ഇ​ട​ത് -വ​ല​ത് , എ​ൻ​ഡി​എ മു​ന്ന​ണി​യി​ലെ മി​ക്ക​വാ​റും സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ഇ​ട​ത്-​വ​ല​ത്-​ബി​ജെ​പി പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തു​ന്ന​ത്. പ്ര​മു​ഖ​രാ​യ പ​ല​രേ​യും ഇ​ത്ത​വ​ണ മു​ന്ന​ണി​ക​ള്‍ സ്ഥാ​നാ​ര്‍ഥി​ക​ളാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഏ​തു​വി​ധേ​ന​യും ഇ​ട​തി​ല്‍ നി​ന്നു ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണു യു​ഡി​എ​ഫ്. ഇ​ട​തു​മു​ന്ന​ണി​യും ശ​ക്ത​മാ​യി​ത്ത​ന്നെ രം​ഗ​ത്തു​ണ്ട്. ഇ​ത്ത​വ​ണ​യും പ്ര​ച​ര​ണ​രം​ഗ​ത്ത് ഒ​രു​പ​ടി മു​ന്നി​ല്‍ എ​ല്‍ഡി​എ​ഫ് ത​ന്നെ​യാ​ണ്. ബി​ജെ​പി​യും തു​ട​ക്കം മോ​ശ​മാ​ക്കി​യി​ല്ല. എ​ന്നാ​ല്‍ യു​ഡി​എ​ഫി​ന്‍റെ തു​ട​ക്കം അ​ൽ​പം പ​തു​ക്കെ​യാ​ണ്.
ന​ഗ​ര​സ​ഭ​യി​ലെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ത​ല​ങ്ങ​ളി​ലെ​യും എ​ല്ലാ വാ​ര്‍ഡു​ക​ളി​ലും ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ര്‍ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​ച​ര​ണ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത.
എ​ൽ​ഡി​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ഒ​ന്നാം​ഘ​ട്ട പ്ര​ച​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക​യാ​ണി​പ്പോ​ള്‍. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തി​യാ​കാ​റാ​യി. സ്ഥാ​നാ​ർ​ഥി​പ​രി​ച​യ പോ​സ്റ്റ​റു​ക​ളും ചു​വ​രെ​ഴു​ത്തു​ക​ളും പ്ര​വ​ർ​ത്ത​ക​ർ പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു. ഭൂ​രി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ളും ദീ​പാ​വ​ലി ആ​ശം​സാ കാ​ർ​ഡു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​വ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത ഘ​ട്ടം സ്ഥാ​നാ​ർ​ഥി​യു​ടെ അ​ഭ്യ​ർ​ഥ​ന വീ​ടു​ക​ളി​ൽ എ​ത്തി​ക്ക​ലാ​ണ്. ര​ണ്ടാം​ഘ​ട്ട​മാ​യി മ​ന്ത്രി​മാ​രെ രം​ഗ​ത്തി​റ​ക്കാ​നാ​ണു പ​ദ്ധ​തി.
ഇ​തി​നാ​യി മ​ന്ത്രി​മാ​രു​ടെ തീ​യ​തി​ക​ളും പ്ര​വ​ര്‍ത്ത​ക​ര്‍ നേ​ടി​ക്ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. മ​റ്റു​മ​ന്ത്രി​മാ​രും ത​ങ്ങ​ളു​ടെ തി​ര​ക്കു​ക​ള്‍ മാ​റ്റി​വ​ച്ച് ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു രം​ഗ​ത്തി​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഫെ​യ്ബു​ക്കും വാ​ട്ട്സ് ആ​പ്പും പ്ര​ധാ​ന​മാ​യും പ്ര​ച​ര​ണാ​യു​ധ​മാ​ക്കി മൂ​ന്നു മു​ന്ന​ണി​ക​ളും മാ​റ്റി​യി​ട്ടു​ണ്ട്. പ്ര​ക​ട​ന​ങ്ങ​ൾ​ക്കും കൂ​ട്ടം​കൂ​ട​ലി​നും നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​ത​ന്ത്ര​ങ്ങ​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ട്.
പ​ര​മാ​വ​ധി മൂ​ന്നോ നാ​ലോ ത​വ​ണ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി സ്ഥാ​നാ​ർ​ഥി​ത​ന്നെ നേ​രി​ട്ടു വോ​ട്ടു ചോ​ദി​ക്കു​ന്നു​ണ്ട്. ആ ​പ്ര​ദേ​ശ​ത്തു​ള്ള ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ മാ​ത്ര​മാ​വും ഒ​പ്പ​മു​ണ്ടാ​വു​ക. വി​വി​ധ ജം​ക്‍ഷ​നു​ക​ളി​ൽ ന​ട​ന്നി​രു​ന്ന സ്വീ​ക​ര​ണ​ങ്ങ​ളും ഒ​ഴി​വാ​ക്കി.
സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ന​ട​ത്താ​റു​ള്ള ബൈ​ക്ക് റാ​ലി​ക​ളും ഇ​ത്ത​വ​ണ​യി​ല്ല. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ത​ല​ങ്ങ​ളി​ലെ വാ​ര്‍ഡ് ക​ണ്‍വെ​ന്‍ഷ​നു​ക​ൾ ന​ട​ന്നു വ​രു​ന്നു. ബി​ജെ​പി​യും പ്ര​ച​ര​ണ പ​രി​പാ​ടി​യി​ല്‍ ഒ​ട്ടും പി​ന്നി​ല​ല്ല.
വാ​ര്‍ഡ് ക​ണ്‍വെ​ന്‍ഷ​നു​ക​ളും സ്ഥാ​നാ​ര്‍ഥി പ​ര്യ​ട​ന​വും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ള്‍ക്കു കൂ​ടി ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം ന​ല്‍കി​യി​ട്ടു​ണ്ട്.

വി​മ​ത​ശ​ല്യ​ത്തി​ൽ​പ്പെ​ട്ട് ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നൊ​ടു​വി​ൽ മു​ന്ന​ണി​ക​ൾ​ക്ക് എ​ന്നും ത​ല​വേ​ദ​ന​യാ​ണ് വി​മ​ത​ന്മാ​ർ. ഇ​ത്ത​വ​ണ​യും അ​തി​നു മാ​റ്റ​മൊ​ന്നു​മി​ല്ല. വി​മ​ത​ശ​ല്യ​ത്തി​ൽ​പ്പെ​ട്ട് ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ തൊ​ന്ത​ര​വു പി​ടി​ച്ചു തു​ട​ങ്ങി. പി​ടി​പി ന​ഗ​റി​ൽ എ​ൽ​ഡി​എ​ഫി​നും കി​ണ​വൂ​രി​ൽ യു​ഡി​എ​ഫി​നും ത​ല​വേ​ദ​ന​യാ​യി സ്വ​ന്തം അ​ണി​ക​ൾ. മു​ന്ന​ണി​ക​ൾ മൂ​വ​രും ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മി​ക്ക വാ​ർ​ഡു​ക​ളി​ലും ചേ​രി​പ്പോ​രു​ക​ളും ഉ​ട​ലെ​ടു​ത്തു​ക​ഴി​ഞ്ഞു. കി​ണ​വൂ​ർ വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം കോ​ൺ​ഗ്ര​സി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ രാ​ജി​യി​ൽ ക​ലാ​ശി​ച്ചി​രി​ക്ക​യാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ ഉ​റ​ച്ച സീ​റ്റാ​യ കി​ണ​വൂ​ർ വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​സ​മി​തി കെ​പി​സി​സി, ഡി​സി​സി സ​ർ​ക്കു​ല​ർ പ്ര​കാ​രം വാ​ർ​ഡി​ൽ നി​ന്ന് ഉ​ള്ള സ്ഥാ​ന​ർ​ഥി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഉ​പ​രി​ക്ക​മ്മ​റ്റി അ​തെ​ല്ലാം വെ​ട്ടി​നി​ര​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. കെ​പി​സി​സി, ഡി​സി​സി സ​ർ​ക്കു​ല​ർ പ്ര​കാ​രം മു​ൻ​ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ആ​ശ വ​ർ​ക്ക​റും വാ​ർ​ഡി​ലെ ആ​തു​ര​സേ​വ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​മ​ന​സു​ക​ളി​ൽ ക​യ​റി​പ്പ​റ്റി​യ വ​നി​ത​യെ മ​ത്സ​രി​പ്പി​ക്കാ​ൻ ഒ​രേ സ്വ​ര​ത്തി​ൽ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഉ​പ​രി​ക​മ്മി​റ്റി എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​റ്റി ഈ ​വാ​ർ​ഡി​ൽ മ​ത്സ​രി​ക്കാ​ൻ അ​യ​ൽ വാ​ർ​ഡു​കാ​രി​യാ​യ മ​ഹി​ള​യെ രം​ഗ​ത്തി​റ​ക്കി​യ​താ​യാ​ണ് ആ​രോ​പ​ണം. എ​ൽ​ഡി​എ​ഫി​ന് പി​ടി​പി ന​ഗ​ർ വാ​ർ​ഡ് ത​ല​വേ​ദ​ന​യാ​യി​ത്തീ​ർ​ന്നി​രി​ക്ക​യാ​ണ്. 2000 മു​ത​ൽ തു​ട​ർ​ച്ച​യാ​യി ഇ​വി​ടെ​നി​ന്നും മൂ​ന്നു ത​വ​ണ മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ക​യും ന​ഗ​ര​സ​ഭ​യു​ടെ ഡെ​പ്യൂ​ട്ടി മേ​യ​ർ വ​രെ ആ​കു​ക​യും ചെ​യ്ത​യാ​ളി​നെ ത​ന്നെ വീ​ണ്ടും പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​ക വ​ഴി യു​വ​ജ​ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​ക്കി​യ​താ​യാ​ണ് എ​ഐ​വൈ​എ​ഫി​നു​ള്ളി​ലെ മു​റു​മു​റു​പ്പ്.