അങ്കത്തട്ടിൽ ആവേശച്ചൂട് ഉച്ചസ്ഥായിലേക്ക്

അശ്വാരൂഢൻ നാട് ആരുഭരിക്കണമെന്ന ഇടത്തേ ചൂണ്ടുവിരലിൽ മഷിപതിപ്പിച്ച് തീരുമാനിക്കാനുള്ള ദിവസത്തിന് ഇനി 11 നാള് മാത്രം. നാടും നഗരവും തെരഞ്ഞെടുപ്പിന്റെ ആവേശത്തിന്റെ ഉച്ചായിലെത്തിക്കഴിഞ്ഞു. സ്ഥാനാര്ഥികളും മുന്നണികളും അവസാന വട്ട വോട്ടുറപ്പിക്കലിലേക്കു കടന്നു. വോട്ടര്പട്ടികയുമായി വീടുകളിലെത്തി ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലാണ് സ്ക്വാഡ് പ്രവര്ത്തനം. ഗ്രാമപഞ്ചായത്തുകളിലും, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലും കോര്പറേഷനിലേക്കുമുള്ള സ്ഥാനാര്ഥികളുടെ സ്വീകരണ പരിപാടികള് കൊടുമ്പിരി കൊള്ളുകയാണ്. ശബ്ദ പ്രചാരണം ആറിന് അവസാനിക്കും. വാര്ഡുകളിലെ വിവിധ ബൂത്തുകള് ഏര്പ്പെടുത്തിയ സ്വീകരണ പരിപാടികളില് പങ്കെടുക്കുന്ന തിരക്കിലാണ് സ്ഥാനാര്ഥികള്. ഇതുവരെ
 

അശ്വാരൂഢൻ

നാട് ആരുഭരിക്കണമെന്ന ഇടത്തേ ചൂണ്ടുവിരലിൽ മഷിപതിപ്പിച്ച് തീരുമാനിക്കാനുള്ള ദിവസത്തിന് ഇ​നി 11 നാ​ള്‍ മാ​ത്രം. നാടും നഗരവും തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിന്‍റെ ഉച്ചാ‍യിലെത്തിക്കഴിഞ്ഞു. സ്ഥാ​നാ​ര്‍ഥി​ക​ളും മു​ന്ന​ണി​ക​ളും അ​വ​സാ​ന വ​ട്ട വോ​ട്ടു​റ​പ്പി​ക്ക​ലി​ലേ​ക്കു ക​ട​ന്നു. വോ​ട്ട​ര്‍പ​ട്ടി​ക​യു​മാ​യി വീ​ടു​ക​ളി​ലെ​ത്തി ഓ​രോ വോ​ട്ടും ഉ​റ​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ്ക്വാ​ഡ് പ്ര​വ​ര്‍ത്ത​നം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും, ബ്ലോ​ക്ക്, ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും കോ​ര്‍പ​റേ​ഷ​നി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ കൊ​ടു​മ്പി​രി കൊ​ള്ളു​ക​യാ​ണ്. ശ​ബ്ദ പ്ര​ചാ​ര​ണം ആ​റി​ന് അ​വ​സാ​നി​ക്കും. വാ​ര്‍ഡു​ക​ളി​ലെ വി​വി​ധ ബൂ​ത്തു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ള്‍. ഇ​തു​വ​രെ സ്ഥാ​നാ​ര്‍ഥി​യെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്കു സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ കാ​ണാം. ബൂ​ത്തി​ലേ​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്ക​വെ എ​ല്ലാ​സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കും മൈ​ക്ക് സ്ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.​നാ​ട്ടി​ലും ന​ഗ​ര​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പു മേ​ളം ആവേശക്കൊടുമുടിയിലാണ്. ദേ​ശീ​യ രാ​ഷ്ട്രീ​യം മു​ത​ല്‍ പ്രാ​ദേ​ശി​ക സം​ഭ​വ​ങ്ങ​ള്‍ വ​രെ പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ളാ​ക്കി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ല്‍ മു​ന്ന​ണി​ക​ളും ബി​ജെ​പി​യും മു​ന്നേ​റു​ക​യാ​ണ്. ജി​ല്ല​യി​ലാ​കെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് 6,469 സ്ഥാ​നാ​ർ​ത്ഥി​ക​ൾ. എ​ല്ലാ​ത്ത​വ​ണ​യും ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന ജി​ല്ല​യി​ൽ ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന കോ​ർ​പ്പ​റേ​ഷ​നാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ. 100 വാ​ർ​ഡു​ക​ളി​ലേ​ക്ക് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യ​സാ​ദ്ധ്യ​ത പ്ര​വ​ചി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ 100 വാ​ർ​ഡു​ക​ളി​ലാ​യി 556 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ പു​തു​മു​ഖ​ങ്ങ​ളു​ണ്ട്, കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളു​ണ്ട്. പ​ക്ഷേ, ഇ​വ​ർ​ക്കി​ട​യി​ലും പ​രി​ച​യ സ​മ്പ​ന്ന​രു​ടെ നീ​ണ്ട ഒ​രു നി​ര​യും അ​ങ്കം കു​റി​ക്കു​ന്നു​ണ്ട്.
മു​ൻ ‌ഡ‌െ​പ്യൂ​ട്ടി മേ​യ​റും സി.​പി.​ഐ നേ​താ​വു​മാ​യ ഹാ​പ്പി കു​മാ​റാ​ണ് ഈ ​പ​രി​ച​യ​സ​മ്പ​ന്ന​രി​ൽ പ്ര​മു​ഖ​ൻ. പി.​ടി.​പി ന​ഗ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന ഹാ​പ്പി കു​മാ​റി​ന് നേ​രി​ടേ​ണ്ട​ത് ബി.​ജെ.​പി മു​ൻ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കൂ​ടി​യാ​യ വി.​ജി.​ഹ​രി​കു​മാ​റി​നെ​യാ​ണ്. മ​റ്റൊ​രു സി.​പി.​ഐ നേ​താ​വും നി​ല​വി​ലെ ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യ രാ​ഖി ര​വി​കു​മാ​ർ വ​ഴു​ത​ക്കാ​ട് വാ​ർ​ഡി​ൽ നേ​രി​ടു​ന്ന​ത് യു.​ഡി.​എ​ഫി​ലെ സു​രേ​ഷ് കു​മാ​റി​നെ​യാ​ണ്. 2010ൽ ​സു​രേ​ഷ് കു​മാ​ർ ഇ​വി​ടെ നി​ന്ന് ജ​യി​ച്ചി​രു​ന്നു. ജ​ഗ​തി വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് ഇ​ത്ത​വ​ണ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് തൈ​ക്കാ​ട് വാ​ർ​ഡി​ലെ കൗ​ൺ​സി​ല​റും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പോ​രാ​ളി​യു​മാ​യ വി​ദ്യ മോ​ഹ​നെ​യാ​ണ്. ബി.​ജെ.​പി​യു​ടെ ഷീ​ജ മ​ധു​വാ​ണ് വി​ദ്യ​യു​ടെ എ​തി​രാ​ളി. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ഗീ​ത​യു​ടെ സാ​ന്നി​ദ്ധ്യം ഇ​വി​ടെ പ്ര​ക​ട​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​ദ്യ പ​റ​യു​ന്ന​ത്. പാ​ങ്ങോ​ട് മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ പോ​രാ​ട്ട​ത്തി​നാ​ണ് അ​ര​ങ്ങൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. യു.​ഡി.​എ​ഫി​ന് വേ​ണ്ടി ജി.​സു​രേ​ഷ് കു​മാ​ർ രം​ഗ​ത്തി​റ​ങ്ങു​മ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി ബി​ന്ദു ശ്രീ​കു​മാ​റാ​ണ് പോ​ർ​ക്ക​ള​ത്തി​ലു​ള്ള​ത്. ബി.​ജെ.​പി​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള ഇ​വി​ടെ സി​റ്റി​ങ് കൗ​ൺ​സി​ല​റാ​യ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ സീ​റ്റ് നി​ല​നി​റു​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. 2015ൽ ​മേ​യ​ർ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ജ​യ​ൻ ബാ​ബു​വി​നെ മ​ധു​സൂ​ന​ൻ നാ​യ​ർ തോ​ൽ​പി​ച്ചി​രു​ന്നു. ബി​ന്ദു ശ്രീ​കു​മാ​റും സു​രേ​ഷ് കു​മാ​റും നേ​ര​ത്തെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ൽ നി​ന്ന് ജ​യി​ച്ച​വ​രാ​ണ്. അ​തി​നാ​ൽ ത​ന്നെ വ​ള​രെ ശ​ക്ത​മാ​യ ഒ​രു മ​ത്സ​ര​മാ​യി​രി​ക്കും പാ​ങ്ങോ​ട് മൂ​ന്ന് മു​ന്ന​ണി​ക​ളും കാ​ഴ്ച​വ​യ്ക്കു​ക. നി​ല​വി​ലെ പേ​ട്ട കൗ​ൺ​സി​ല​റും യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റു​മാ​യ ഡി. ​അ​നി​ൽ​കു​മാ​ർ ഇ​ത്ത​വ​ണ ക​ട​കം​പ​ള്ളി വാ​ർ​ഡി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ കൗ​ൺ​സി​ല​റാ​യി​രു​ന്ന മു​തി​ർ​ന്ന അം​ഗം പി.​കെ. ഗോ​പ​കു​മാ​ർ ആ​ണ് ഇ​വി​ടെ സി.​പി.​എം സ്ഥാ​നാ​ർ​ത്ഥി. ത​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡാ​ണി​തെ​ന്ന് ഇ​രു​വ​രും അ​വ​കാ​ശ​പ്പെ​ടു​ന്നു. ബി.​ജെ.​പി രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ങ്ങ​ളി​ലെ മു​ന്ന​ണി​പ്പോ​രാ​ളി​യു​മാ​യ ജ​യ രാ​ജീ​വി​നെ​യാ​ണ്.​തി​രു​മ​ല സീ​റ്റ് നി​ല​നി​റു​ത്താ​നു​ള്ള ചു​മ​ത​ല ബി.​ജെ.​പി ഇ​ത്ത​വ​ണ​യും ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത് അ​നി​ൽ​കു​മാ​റി​നെ ത​ന്നെ​യാ​ണ്. സീ​റ്റ് തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ.​ഡി.​എ​ഫ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് ആ​ർ.​പി. ശി​വ​ജി​യെ​യും. നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ സി​റ്റിം​ഗ് കൗ​ൺ​സി​ല​റാ​യ എ​സ്. പു​ഷ്‌​പ​ല​ത​യെ നേ​രി​ടു​ന്ന​ത് ബി.​ജെ.​പി​യി​ലെ ക​ര​മ​ന അ​ജി​ത്താ​ണ്. അ​ടു​ത്തി​ടെ​യാ​ണ് അ​ജി​ത്ത് കൊ​വി​ഡ് രോ​ഗ​ത്തി​ൽ നി​ന്ന് മു​ക്ത​നാ​യ​ത്. രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യോ​ളം അ​ജി​ത്ത് തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. ഫോ​ർ​വേ​ഡ് ബ്ളോ​ക്ക് സ്ഥാ​നാ​ർ​ത്ഥി​യാ​ണ് ഇ​വി​ടെ യു.​ഡി.​എ​ഫി​ന് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്.