ചന്ദ്രഗ്രഹണം 2021: ഇന്ത്യയിൽ എപ്പോൾ, എവിടെ, എങ്ങനെ കാണണം

ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നവംബർ 19 ന് നടക്കും. ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ, ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം അവസാനിക്കുന്നത് വളരെ കുറച്ച് സമയത്തേക്ക് ഇന്ത്യയിൽ ദൃശ്യമാകും. ഗ്രഹണത്തിന്റെ അവസാനം ഘട്ടം അരുണാചൽ പ്രദേശിന്റെയും അസമിന്റെയും വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് വളരെ ചുരുങ്ങിയ സമയത്തേക്ക് ഇന്ത്യയിൽ ദൃശ്യമാകുക. പടിഞ്ഞാറൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവ ഉൾക്കൊള്ളുന്ന മേഖലയിൽ പൂർണ്ണ ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ
 

ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നവംബർ 19 ന് നടക്കും. ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ, ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം അവസാനിക്കുന്നത് വളരെ കുറച്ച് സമയത്തേക്ക് ഇന്ത്യയിൽ ദൃശ്യമാകും. ഗ്രഹണത്തിന്റെ അവസാനം ഘട്ടം അരുണാചൽ പ്രദേശിന്റെയും അസമിന്റെയും വടക്കുകിഴക്കൻ ഭാഗങ്ങളിലാണ് വളരെ ചുരുങ്ങിയ സമയത്തേക്ക് ഇന്ത്യയിൽ ദൃശ്യമാകുക.

പടിഞ്ഞാറൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവ ഉൾക്കൊള്ളുന്ന മേഖലയിൽ പൂർണ്ണ ഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഗ്രഹണ സമയത്തെ ചന്ദ്രന്റെ ചലനങ്ങൾ കാണുന്നതിന് ഇത്തവണ ഓൺലൈൻ ഓപ്ഷനുകൾ ഉണ്ട്. ‘വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റ്’ എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഗ്രഹണം തത്സമയം കാണാനാകും.

അടുത്ത ചന്ദ്രഗ്രഹണം 2022 നവംബർ 8-ന് ഇന്ത്യയിൽ നിന്ന് ദൃശ്യമാകും. ഇത് പൂർണ ചന്ദ്രഗ്രഹണമായിരിക്കും. 21-ാം നൂറ്റാണ്ടിൽ ഭൂമി മൊത്തം 228 ചന്ദ്രഗ്രഹണങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പറഞ്ഞു. നാസയുടെ കണക്കനുസരിച്ച് ചന്ദ്രഗ്രഹണം വർഷത്തിൽ പരമാവധി മൂന്ന് തവണ സംഭവിക്കാം.

സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുകയും മൂന്ന് വസ്തുക്കളും വിന്യസിക്കുകയും ചെയ്യുമ്പോൾ പൗർണ്ണമി ദിനത്തിലാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രൻ മുഴുവൻ ഭൂമിയുടെ നിഴലിൽ വരുമ്പോൾ പൂർണ ചന്ദ്രഗ്രഹണവും ചന്ദ്രന്റെ ഒരു ഭാഗം മാത്രം ഭൂമിയുടെ നിഴലിൽ വരുമ്പോൾ ഭാഗിക ചന്ദ്രഗ്രഹണവും സംഭവിക്കും.