ഇ-ക്ലാസ്സുകളിലും റാഗിംഗ്; ഹെൽപ്പ് ലൈനിൽ മുന്നൂറോളം പരാതികൾ

കോവിഡ്19 വ്യാപനം തുടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഏകദേശം 300 റാഗിംഗ് കേസുകളാണ് 2020 ജൂൺ മുതൽ യുജിസി ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ക്ലാസുകൾ വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഓൺലൈൻ റാഗിംഗ് കേസുകളിൽ വർദ്ധനവ് ഉണ്ടായത്. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും മറ്റ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കളിൽനിന്നുമാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും
 
ആർച്ച സജീവ്

കോവിഡ്19 വ്യാപനം തുടർന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഏകദേശം 300 റാഗിംഗ് കേസുകളാണ് 2020 ജൂൺ മുതൽ യുജിസി ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്തത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്.

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ക്ലാസുകൾ വെർച്വൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഓൺലൈൻ റാഗിംഗ് കേസുകളിൽ വർദ്ധനവ് ഉണ്ടായത്. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും മറ്റ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കളിൽനിന്നുമാണ് ഭൂരിഭാഗം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ കേസുകൾ ഉയർന്നുവന്നത് ഉത്തർപ്രദേശിൽ നിന്നാണ്.

നിരവധി മെഡിക്കൽ ഇതര കോളേജുകളിലെ വിദ്യാർത്ഥികൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി റാഗിംഗ് നേരിടുന്നുണ്ട് എന്ന് യുജിസി ദേശീയ ആന്റി റാഗിംഗ് ഹെൽപ്പ്‌ലൈൻ മാനേജർ ചേതന പറഞ്ഞു. വിദ്യാർത്ഥികളുടെ ക്ലാസുകളുടെ ഏകോപനത്തിനായി രൂപീകരിച്ച അനൗദ്യോഗിക ചാറ്റ് ഗ്രൂപ്പുകളിൽ അധിക്ഷേപ കരമായ ഭാഷ ഉപയോഗിക്കുകയും ഫോൺ നമ്പറുകൾ പരസ്യം ആക്കുകയും അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും പരാതികളിൽ പറയുന്നു.

കോവിഡിന് മുൻപുള്ള സമയങ്ങളിൽ ഏകദേശം 1000 കേസുകളാണ് പ്രതിവർഷം ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഈ മഹാമാരിയുടെ ഘട്ടത്തിലും ഉത്തർപ്രദേശിൽ നിന്ന് മാത്രം 67 പരാതികളാണ് രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെ ബീഹാർ മധ്യപ്രദേശ്,ഒഡീഷ എന്നിവിടങ്ങളിൽ 23 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള 18 കേസുകളിൽ പകുതിയും മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുമാണ് അതിൽ അധികവും സ്വകാര്യ കോളേജുകളുമാണ്.ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 40-50% വരെ ഓൺലൈൻ ഉപദ്രവങ്ങളെ കുറിച്ചാണ് വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുള്ളത്.

രാജ്യത്തുടനീളം നടക്കുന്ന സർവ്വകലാശാലകളിലെ റാഗിംഗ് പരാതികൾ പരിഹരിക്കുന്നതിനായി യുജിസി ആരംഭിച്ച ഹെൽപ്പ് ലൈൻ അമാൻ സത്യ കച്രൂ ട്രസ്റ്റാണ് നിരീക്ഷിക്കുന്നത്. ഇന്ന് രാജ്യത്തെ വിദ്യാർഥികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും, അതിനാൽ പത്ത് വർഷം മുൻപ് സാധാരണമെന്നു കരുതപ്പെട്ടിരുന്ന പല പരാതികളും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ അവർക്ക് സാധിക്കുന്നുണ്ടെന്നും അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും, 2009 ൽ മെഡിക്കൽ കോളേജിലെ സീനിയേഴ്സിന്റെ റാഗിംഗ് മൂലം ആത്മഹത്യ ചെയ്ത അമാന്റെ പിതാവ് രാജ് കച്രൂ പറഞ്ഞു.