കോവിഡിന്റെ മൂന്നാം തരംഗം രാഷ്ട്രീയ മുതലെടുപ്പിന്റെ സുവര്‍ണാവസരമാക്കി മാറ്റാന്‍ ഇടതുമുന്നണി അണികള്‍ക്ക് നിര്‍ദ്ദേശം
പ്രത്യേക ലേഖകൻ :
മഹാമാരിയുടെ മൂന്നാം വരവിനെ രാഷ്ട്രീയ മുതലെടുപ്പിന്റെ സുവര്‍ണാവസരമാക്കി മാറ്റാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്കി ഇടതുമുന്നണി. സംസ്ഥാനത്ത് ജനങ്ങളുമായി അടുക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണ് കോവിഡ് മൂന്നാം തരംഗ കാലമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ ചികിത്സയ്ക്കായി പോകുന്നതിന് തലേ ദിവസം സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാനമാണ്
ഇടതു മുന്നണിക്കകത്തെ കൂറു മുന്നണി യോഗത്തില്‍ അറിയിച്ചത്. സിപിഐ,കേരള കോണ്‍ഗ്രസ്, എന്‍സിപി, ജനതാദള്‍ എസ് എന്നീ നേതാക്കളെ മാത്രം ക്ഷണിച്ച യോഗത്തിലാണ് കോവിഡ് മൂന്നാം തരംഗത്തെ ഇടതുമുന്നണി രഹസ്യ നിര്‍ദ്ദേശം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ കഴിവും യോഗ്യതയും നോക്കാതെ ജാതി, മത, സമുദായ പരിഗണനകള്‍ മാത്രം നോക്കി പുതുമുഖ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാനാണ് പദ്ധതി. മൂന്നാം തരംഗത്തില്‍ കോവിഡ് സേനാ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിര്‍ബന്ധമായും ഇടതു അനുഭാവികളായിരിക്കണം. ഘടക കക്ഷികള്‍ മത്സരിക്കുന്നിടങ്ങളില്‍ പോലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍ അതാതു പ്രാദേശിക ഘടകങ്ങള്‍ ഒറ്റക്കെട്ടായി ആ വ്യക്തിക്ക് നല്‍കണം. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ലാ ഘടകങ്ങള്‍ക്കും നല്‍കിയിട്ടുണ്ട് . അതിന് പ്രകാരം പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ യോഗ്യരായവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. താഴേ തട്ടില്‍ അധികാരം പിടിച്ചെടുക്കാനും വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകാനും വേണ്ടിയാണ് യോഗ്യരെ കണ്ടെത്താന്‍ പറയുന്ന മാനദണ്ഡങ്ങളില്‍ മത സാമുദായിക പരിഗണനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കമെന്ന് പറയുന്നത്. അതിന്റെ ഭാഗമായിട്ടു കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.മലബാറില്‍ ലീഗിനെതിരെ നിലപാട് പറഞ്ഞ് ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാനും, മധ്യ തിരുവിതാംകൂറില്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുമുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇടത് മുന്നതി തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നാം തരംഗം നേരിടാന്‍ വാര്‍ഡ് തല കമ്മിറ്റികള്‍, റാപിഡ് റെസ്പോണ്സ്ട ടീം (ആര്‍ആര്‍ ടി), വാളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം എന്നിവ സജീവമാക്കാനും കുടുംബശ്രീ പ്രവര്‍ത്തകരെ അവബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് ഒന്നും രണ്ടും തരംഗ സമയത്ത് ഭക്ഷ്യ കിറ്റ് കൊടുത്തും കമ്മ്യൂണിറ്റി കിച്ചന് നടത്തിയും ഇടതുമുന്നണി എങ്ങനെ രംഗം കൈയടക്കിയോ അതേ രീതിയില്‍ മൂന്നാം തരംഗവും സുവര്‍ണാവസരമാക്കാന്‍ ഒരുങ്ങുകയാണ്.