ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയ സ്ഥലങ്ങള്‍
Research wing woneminute news
ഇന്ന് ഏപ്രില്‍ 18 ലോകപൈതൃകദിനം
ഇന്ത്യയില്‍ നിന്നും ആദ്യമായി ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടിയത്ആഗ്ര കോട്ട,അജന്ത ഗുഹകള്എന്നിവയാണ്. 1983-ലെ വേള്‍ഡ് ഹെറിറ്റേജിന്റെ ഏഴാം സെഷനിലാണ് ഇവ രേഖപ്പെടുത്തിയത്. യുനെസ്കോ ലോക പൈതൃകപട്ടികയില്‍, ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ട സ്ഥലങ്ങള്‍
രാജസ്ഥാനിലെ കോട്ടകള്‍,താജ് മഹല്‍,ഫത്തേപ്പൂര്‍ സിക്രി,ആഗ്ര കോട്ട,കാസിരംഗ ദേശീയോദ്യാനം,മാനസ് വന്യജീവി സങ്കേതം,സാഞ്ചി സ്തൂപം,ഭീംബട്ക ശിലാഗൃഹങ്ങള്‍,ഖജുരാഹോ,
ബുദ്ധഗയ,ഹുമയൂണിന്റെ ശവകുടീരം,ഖുത്ബ് മിനാര്‍,ചെങ്കോട്ട,ചമ്പനീര്‍-പാവഗഢ്,ഗോവയിലെ പള്ളികളും കോണ്‍വെന്റുകളും,കേവല്‍ദേവ് ദേശീയോദ്യാനം,അജന്ത,എല്ലോറ ഗുഹകള്‍
എലഫന്റാ ഗുഹകള്‍,ഛത്രപതി വിക്ടോറിയ ടെര്‍മിനസ്,ചോഴ മഹാക്ഷേത്രങ്ങള്‍,മഹാബലിപുരം,ഹംപി,മലയോര തീവണ്ടിപ്പാത(നീലഗിരി),(ഡാര്‍ജിലിംഗ്)(കാല്ക്ക-ഷിംല),
ഗ്രേറ്റ് ഹിമാലയന്‍ ദേശീയോദ്യാനം,പട്ടടക്കല്,കൊണാര്‍ക്ക് സൂര്യക്ഷേത്രം,ജന്തര്‍ മന്തര്‍, ജയ്പൂര്‍,റാണി കീ വാവ്,നന്ദാദേവീ-വാലി ഓഫ് ഫ്ലവേഴ്സ് ദേശീയോദ്യാനങ്ങള്‍ എന്നിവയാണ്
ഇന്ത്യയില്‍ നിന്നും 38 ലോകപൈതൃകകേന്ദ്രങ്ങളെയാണ്ഇതുവരെ ജൂലൈ 2016 വരെ യുനെസ്കോരേഖപ്പെടുത്തിയിരിക്കുന്നത്.
1972 നവംബര്‍ 16- ന് യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ‘കന്‍വെന്‍ഷന്‍ കണ്‍സേര്‍ണിങ്ങ് ദി പ്രൊട്ടക്ഷന്‍ ഓഫ് ദി വേള്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് നാച്ചുറല്‍ ഹെറിറ്റേജ് ‘ ആണ് ലോകരാജ്യങ്ങളിലെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട ശ്രമങ്ങള്‍ക്ക് സ്ഥായിയായ തുടക്കമിട്ടത്. യുനെസ്കോയുടെ ജനറല്‍ അസംബ്ലി തിരഞ്ഞെടുക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ആണ് പൈതൃക പട്ടികയിലേക്കുള്ള സ്ഥലങ്ങളും , സ്മാരകങ്ങളും മറ്റു നിര്‍മ്മിതികളും കണ്ടെത്തുന്നത്. പാരിസ്ഥിതികവും സാംസ്കാരികവുമായ 10 പ്രത്യേകതകള്‍ പരിഗണിച്ചാണ് പട്ടികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.ഇതുവരെ (AD-2012) യുള്ള കണക്കു പ്രകാരം 157 രാജ്യങ്ങളില്‍ നിന്നായി 962 കേന്ദ്രങ്ങളാണ് പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്. ഏറ്റവും കൂടുതല്‍ പൈതൃകകേന്ദ്രങ്ങള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത് ഇറ്റലിയില്‍ നിന്നാണ്, 55 എണ്ണം. സാംസ്കാരികമോ സ്വാഭാവികമോ ആയ പൈതൃകങ്ങള്‍ക്കു പ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇവയെല്ലാം.