മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില് ഒന്നിനെതിരെ മൂന്നു ഗോളുകള്ക്ക് പരാജയപ്പെടുത്തി പിഎസ്ജി
മാഞ്ചസ്റ്റര് യുണൈറ്റഡിനെ അവരുടെ തട്ടകത്തില് ഒന്നിനെതിരെ മൂന്നു ഗോളുകള്ക്ക് പരാജയപ്പെടുത്തി പിഎസ്ജി. ഇതോടെ ഒന്പത് പോയിന്റുമായി ഗ്രൂപ്പില് യുണൈറ്റഡിനൊപ്പമെത്താന് പിഎസ്ജിക്കായി.സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടുഗോളുകള്ക്ക് പരാജയപ്പെടുത്തിയ യുണൈറ്റഡിനോടുള്ള ഫ്രഞ്ചുകാരുടെ മധുരപ്രതികാരം കൂടിയായി ഇത്. നെയ്മറുടെ ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് വിജയം നല്കിയത്.കളിയുടെ ആറാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു നെയ്മറുടെ ഗോളുകള്. പിഎസ്ജിയുടെ ബ്രസീലിയന് താരം മാര്ക്കിഞ്ഞോയാണ് മറ്റൊരു ഗോള് നേടിയത്.
Dec 3, 2020, 14:01 IST