മൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം
 
അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാമിന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം. ഇന്നിംഗ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യ ലങ്കയെ തകര്‍ത്തത്. നേരത്തെ നാല് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍ കളി തുടര്‍ന്ന ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്സ് 174 ല്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാമിന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്കക്ക് രണ്ടാമിന്നിംഗ്സില്‍ 178 റണ്‍സ് നേടാനെ സാധിച്ചുള്ളു. രണ്ടാമിന്നിംഗ്‌സില്‍ 4 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും  ആര്‍. അശ്വിനുമാണ് ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം സമ്മാനിച്ചത്