ജസിന്‍ ടികെ അഞ്ച് ഗോളുകള്‍ അടിച്ച് കയറ്റിയത് ചരിത്രത്തിലേക്ക്
Updated: Apr 29, 2022, 10:17 IST
പയ്യനാട്ടെ മാറക്കാനയില്‍ മെക്സിക്കന്‍ തിരമാല കണക്കേ അലതല്ലിയ ആരാധക്കൂട്ടം, സൂപ്പര്‍സബ് ജസിന്‍റെ ഹാട്രിക്കടക്കം എതിരാളികളുടെ നെഞ്ച് പിളര്‍ത്ത അഞ്ച് ഗോള്‍, ഒടുവില്‍ കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലില്‍.അയല്‍ക്കാരെ 7-3ന് തകര്‍ത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പര്‍സബ് ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്‍റെ ഹാട്രിക്.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യൻഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.
പകരക്കാരനായി കളത്തിലിറങ്ങി 9 മിനുട്ടില്‍ ഹാട്രിക്! പിന്നാലെ രണ്ട് ഗോളും. സന്തോഷ് ട്രോഫി സെമിയില്‍ കര്‍ണാടകക്കെതിരെ ജസിന്‍ ടികെ അഞ്ച് ഗോളുകള്‍ അടിച്ച് കയറ്റിയത് ചരിത്രത്തിലേക്ക്.പയ്യനാട്ടെ പുല്‍മൈതാനത്ത് നിലമ്പൂര്‍കാരന്‍ ടി കെ ജസിന്‍ ചീറ്റപ്പുലിയായപ്പോള്‍ സന്തോഷ് ട്രോഫിയില്‍ പിറന്നത് പുതു ചരിത്രം.
9 മിനിട്ടിനുള്ളില്‍ ഹാട്രിക് ഗോളിട്ട ജസിന്‍ മല്‍സരത്തിലെ മാന്‍ ഓഫ് ദ മാച്ചായാണ് കളം വിട്ടത്. ചാമ്പ്യൻഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടകാരുടെ പട്ടികയില്‍ ഒന്നാമതാണ്. കളി തുടങ്ങി തുടക്കത്തില്‍ തന്നെ നിരവധി ഗോളവസരങ്ങള്‍ കേരളത്തിന് ലഭിച്ചപ്പോള്‍ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ബിനോ ജോര്‍ജ് പുതിയ പരീക്ഷണത്തിന് മുതിര്‍ന്നു. ഫിനിഷന്‍ ജസിനെ ഗ്രൗണ്ടിലിറക്കി. 29-ാം മിനുട്ടില്‍ എം വിഘ്‌നേഷിനെ പിന്‍വലിച്ചാണ് ജസിനെ ഗ്രൗണ്ടിലെത്തിച്ചത്. ബിനോ ജോര്‍ജിന് പിഴച്ചില്ല. ഗ്രൗണ്ടില്‍ നിറഞ്ഞാടിയ ജസിന്‍ 35-ാം മിനുട്ടില്‍ ആദ്യ ഗോള്‍ കണ്ടെത്തി. തുടന്ന് 9 മിനുട്ടില്‍ മൂന്ന് ഗോളിട്ടു. രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു.
22 വയസുകാരാനായ ജസിന്‍ മമ്പാട് എം ഇ എസ് കോളജിന്റെ സൂപ്പര്‍ സ്ട്രൈക്കറായാണ് ഫുട്ബോള്‍ രംഗത്തേക്ക് കടന്നുവരുന്നത്. നിലവില്‍ കേരള യുനൈറ്റഡ് എഫ് സിയുടെ താരമാണ്. നിലമ്പൂര്‍ മിനര്‍വപ്പടിയാണ് സ്വദേശിയാണ്. തോണിക്കര വീട്ടില്‍ മുഹമ്മദ് നിസാറിന്റെയും സുനൈനയുടെയും മകനാണ്.