ബിസിസിഐ പ്രസിഡന്‍റായി റോജർ ബിന്നിയെ നിയമിച്ചു
 

 
ബിസിസിഐ പ്രസിഡന്‍റായി ലോകകപ്പ് മുന്‍ ജേതാവ് റോജർ ബിന്നിയെ നിയമിച്ചു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ബിസിസിഐയുടെ മുപ്പത്തിയാറാമത് പ്രസിഡന്‍റായി എതിരില്ലാതെയാണ് റോജർ ബിന്നിയെ തെരഞ്ഞെടുത്തത്. 1983 ഏകദിന ലോകകപ്പ് നേടിയ ടീമിലെ അംഗമാണ്  റോജർ ബിന്നി .ജയ് ഷാ സെക്രട്ടറിയായി തുടരും.ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല.

 

ഇത്തവണ ബിസിസിഐ തെരഞ്ഞെടുപ്പില്‍ റോജർ ബിന്നി മാത്രമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് . ബിസിസിഐയിലെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്‍റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ തന്‍റെ കാലത്തെ നേട്ടങ്ങള്‍ ഗാംഗുലി ഒരു സ്വകാര്യ ചടങ്ങില്‍  വ്യക്തമാക്കിയിരുന്നു .