ഐസിസി പുരുഷ താര പട്ടികയിൽ ഇടം നേടി വിരാട് കോലി
 

 
ഒക്ടോബറിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. ഇന്ത്യന്‍ താരം വിരാട് കോലി, ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍, സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ എന്നിവരാണ് ചരുക്കപ്പട്ടികയിലുള്ളത്.  ഇതാദ്യമായാണ് വിരാട് കോലി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പട്ടികയില്‍ ഇടം നേടുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി പ്രമുഖ ടീമുകളെല്ലാം ടി20 മത്സരങ്ങളില്‍ സജീവമായതിനാല്‍ ടി20 മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം നാലു ടി20 മത്സരങ്ങളില്‍ മാത്രമാണ് വിരാട് കോലി കളിച്ചത്. ഇതില്‍ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പുറത്താവാതെ 53 പന്തില്‍ നേടിയ 82 റണ്‍സാണ് കോലിയുടെ പ്രധാന നേട്ടം. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്നാണ് കോലി ഇതിനെ വിശേഷിപ്പിച്ചത്. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31-4ല്‍ നില്‍ക്കെയായിരുന്നു കോലിയുടെ മാസ്മരിക ഇന്നിംഗ്സ്.


അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ സെഞ്ചറി നേടി തിളങ്ങി. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാൻ ആണ് ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരം.റിസ്വാനാണ് ഐസിസി ട്വന്റി20 റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത്. റിസ്വാന് 810 പോയിന്റുണ്ട്. സൂര്യകുമാര്‍ യാദവ് മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഓസീസ് താരം എയ്ഡൻ മർക്റാം രണ്ടാമതും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം മൂന്നാമതും സൂര്യകുമാര്‍ യാദവ് നാലാമതുമാണ്.