ബയോ ബബിൾ ആഢംബര ജയിലു പോലെ
ബയോ ബബിളിലെ ജീവിതം ഒട്ടും സുഖകരമല്ല എന്ന് ദക്ഷിണാഫ്രിക്കന് ബൗളര് റബാഡ. ഇപ്പോള് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കന് ടീമിനൊപ്പം ബയോ ബബിളില് കഴിയുകയാണ് റബാഡ. താരത്തിന്റെ രണ്ടാം ബയോ ബബിള് ആണിത്. നേരത്തെ ഐ പി എല്ലില് ഡെല്ഹിക്ക് വേണ്ടി കളിക്കുമ്പോഴും താരം ബയോ ബബിളില് ആയിരുന്നു.ബയോ ബബിള് ലക്ഷ്വറി ജയില് പോലെയാണ് എന്ന് റബാഡ പറഞ്ഞു. എങ്കിലും താന് പരാതി പറയുന്നില്ല. കാരണം കൊറോണ കാരണം ജീവിതം വഴിമുട്ടിയ നിരവധി ആള്ക്കാരുണ്ട്. ബയോ ബബിളില്
Nov 24, 2020, 13:13 IST
ബയോ ബബിളിലെ ജീവിതം ഒട്ടും സുഖകരമല്ല എന്ന് ദക്ഷിണാഫ്രിക്കന് ബൗളര് റബാഡ. ഇപ്പോള് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് വേണ്ടി ദക്ഷിണാഫ്രിക്കന് ടീമിനൊപ്പം ബയോ ബബിളില് കഴിയുകയാണ് റബാഡ. താരത്തിന്റെ രണ്ടാം ബയോ ബബിള് ആണിത്. നേരത്തെ ഐ പി എല്ലില് ഡെല്ഹിക്ക് വേണ്ടി കളിക്കുമ്പോഴും താരം ബയോ ബബിളില് ആയിരുന്നു.ബയോ ബബിള് ലക്ഷ്വറി ജയില് പോലെയാണ് എന്ന് റബാഡ പറഞ്ഞു. എങ്കിലും താന് പരാതി പറയുന്നില്ല. കാരണം കൊറോണ കാരണം ജീവിതം വഴിമുട്ടിയ നിരവധി ആള്ക്കാരുണ്ട്. ബയോ ബബിളില്‍ ആയാലും ജീവിക്കാനും സമ്പാദിക്കാനും കഴിയുന്നു എന്നത് ആശ്വാസകരമാണെന്നും റബാഡ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇതിനകം രണ്ട് കൊറോണ പോസിറ്റീവ് കേസുകള്‍ വന്നതിനാല്‍ കരുതലോടെയാണ് ടീം ഇപ്പോള്‍ പരിശീലനം നടത്തുന്നത്.