ജിംനാസ്റ്റിക്‌സില്‍ കരുത്ത് തെളിയിച്ച് എറണാകുളം ജില്ല
കൊച്ചി - തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന 59 ാമത് ഓള്‍ കേരള ജിംനാസ്റ്റിക് സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ റിഥമിക് ജിംനാസ്റ്റിക്‌സില്‍ കരുത്ത് തെളിയിച്ച് എറണാകുളം ജില്ല. ചാമ്പ്യന്‍ഷിപ്പില്‍ റിഥമിക്ക് ജിംനാസ്റ്റിക്‌സ് സബ് ജൂനിയര്‍ വിഭാഗത്തില്‍ 5 സ്വര്‍ണ്ണവും 5 വെള്ളിയും അണ്ടര്‍ 10 വിഭാഗത്തില്‍ നാല് സ്വര്‍ണ്ണവും നാല് വെള്ളിയും 5 വെങ്കലവും എറണാകുളം ജില്ല നേടി . എറണാകുളം ജില്ലക്ക് വേണ്ടി സബ്ജൂനിയര്‍ വിഭാഗത്തില്‍ വിശ്രുത വിനോദ് നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കിയപ്പോള്‍ അതിത്രി അരുണ്‍ പിള്ള ഒരു സ്വര്‍ണ്ണവും രണ്ടു വെള്ളിയും കരസ്ഥമാക്കി. ശ്രുതി മഹാദേവൂം അബിഗെയില്‍ തോമസും ഓരോ വെള്ളി വീതം കരസ്ഥമാക്കി. അണ്ടര്‍ 10 വിഭാഗത്തില്‍ ദിയാന ഡെയില്‍ 4 സ്വര്‍ണ്ണവും , കൃപ സമീപന്‍ നാല് വെള്ളിയും അഗ്‌നിശിഖ അജു നാല് വെങ്കലവും, ആദ്വിക മറിയ പോള്‍ ഒരു വെങ്കലവും കരസ്ഥമാക്കി.