ഡർബനിൽ സഞ്ജുവിൻ്റെ തേരോട്ടം

ദക്ഷിണാഫ്രിക്കക്ക് 203 വിജയലക്ഷ്യം
 

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ സഞ്ജു സാംസണിൻ്റെ തകർപ്പൻ സെഞ്ചുറി മികവിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 202 നേടി. 50 പന്തിൽ 10 സിക്സും ഏഴു ഫോറും പറത്തി 107 റൺസെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.