സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
Oct 1, 2023, 22:36 IST
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി കാര്യവട്ടം എൽഎൻസിപിഇ വെലോഡ്രമിൽ തുടക്കമായി. എൽഎൻസിപിഇ പ്രിൻസിപ്പാൾ ഡോ:ജി.കിഷോർ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. 14 ജില്ലാ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സബ് ജൂനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലും പുരുഷ വനിതാ വിഭാഗങ്ങളിലുമായി 31 ഇവന്റുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. റാഞ്ചിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിനും ദേശീയ ഗെയിംസിനുമുള്ള സെലക്ഷൻ ഇവന്റ് കൂടിയാണ് ഈ ചാമ്പ്യൻഷിപ്.
സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെലക്ഷൻ കമ്മറ്റി ചെയർമാൻ ഡോ മാക്സ്വെൽ ട്രവോർ, സൈക്ലിങ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ്.എസ്. സുധീഷ് കുമാർ, കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് ബി.ജയപ്രസാദ്, ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന്റെ ഫ്ലാഗ് ഓഫിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ് ഇന്ന് സമാപിക്കും.