സൂപ്പർ പാസ് സംസ്ഥാന തലസ്ഥാനത്തിൽ ദ്വിദിന പര്യടനം നടത്തി
ഫുട്‌ബോൾ ആരാധകർ ഏറെക്കാത്തിരുന്ന സൂപ്പർ പാസ് സംസ്ഥാന തലസ്ഥാനത്തിൽ ദ്വിദിന പര്യടനം നടത്തി. സൂപ്പർ ലീഗ് കേരള (എസ്എൽകെ) സംഘടിപ്പിച്ച ഗിന്നസ് ലോക റെക്കോർഡ് ശ്രമം തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഫുഡ്‌ബോൾ ആരവോത്സവം സൃഷ്ടിച്ചു.
കനത്ത മഴയെ അവഗണിച്ച് കുടുംബങ്ങളും കുട്ടികളും അടങ്ങിയ ആരാധകവൃന്ദം ഫുട്‌ബോൾ ആവേശം നെഞ്ചിലേറ്റി. മുൻ തിരുവിതാംകൂർ രാജകുടുംബാംഗമായ ഗൗരി പാർവതി ബായി തമ്പുരാട്ടി കവടിയാർ സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം, പ്രധാനപ്പെട്ട പരിപാടി പാളയത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്, പാളയം ഇമാം വി പി സുഹൈബ് മൗലവി, പാളയം പള്ളി വികാരി ഫാ. വിൽഫ്രഡ് എന്നിവർ ചേർന്ന് കിക്ക്ഓഫ് ചെയ്തു.
കൊമ്പൻ എഫ്‌സിയുടെ നിക്ഷേപകരായ ടി.ജെ മാത്യു, ഡോ. എം.ഐ സഹദുള്ള, കെ സി ചന്ദ്രഹാസൻ, ജി വിജയരാഘവൻ, ആർ അനിൽകുമാർ, സിഇഒ എൻ എസ് അഭയകുമാർ എന്നിവർ പങ്കെടുത്തു.
ആദ്യ ദിനത്തിൽ സൂപ്പർ പാസ് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ വിദ്യാർത്ഥികൾക്കായും കനകക്കുന്ന് കൊട്ടാരത്തിൽ വൈകുന്നേരം പൊതുജനങ്ങൾക്കായും പരിപാടി സംഘടിപ്പിച്ചു. രണ്ടാം ദിനത്തിൽ കോവളം എഫ് സിയുടെ സ്റ്റേഡിയത്തിൽ നടത്തി പരിപാടി വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഹൃദയം കവർന്നു.
ചെണ്ടമേളത്തോടെ സ്വീകരിച്ച സൂപ്പർ പാസിന് നൂറുകണക്കിന് സ്‌കൂൾ കുട്ടികളുടെ മനോഹരമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അലങ്കാരക്കുടകളും കൊമ്പന്റെ മുഖംമൂടിയും മറ്റും പാസിന് മാറ്റുകൂട്ടി. 'ഓഗസ്റ്റ് 17 മുതൽ ഞങ്ങൾ 11 ജില്ലകളിലൂടെ യാത്ര ചെയ്തു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച അനുഭവത്തെ കടത്തിവെട്ടുന്നതായിരുന്നു കോവളം എഫ്‌സിയിൽ സൂപ്പർ പാസിന് ലഭിച്ച സ്വീകരണം,' എസ്എൽകെയുടെ പ്രൊമോഷണൽ ടൂറിന് നേതൃത്വം നൽകുന്ന ഫൈസുലിദ്ദീൻ റാസ്മാറ്റാസ് പറഞ്ഞു.
ടെക്‌നോപാർക്കിൽ ഉച്ചഭക്ഷണ സമയത്തിൽ ജീവനക്കാരുമായി സൂപ്പർ പാസ് പന്തുതട്ടി. ലുലു മാളിലെ സമാപനത്തിൽ വിദ്യാർത്ഥികൾ അടക്കം ധാരാളം ആളുകൾ എത്തി. ഫ്രീസ്റ്റൈൽ തന്ത്രങ്ങൾ, ഒറ്റക്കാലിൽ ജഗ്ലിങ്, ഷൂട്ടൗട്ടുകൾ, നൈപുണ്യ പ്രദർശനം, ലക്ഷ്യത്തിലേക്ക് ഗോളടിക്കുക, കർവ് ബോൾ തുടങ്ങിയ ഇനങ്ങൾ സൂപ്പർപാസിൽ ഉണ്ടായിരുന്നു.
ടെക്‌നോപാർക്ക്, മൈലത്തിലെ ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ, അരുമാനൂർ എംവിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ ടെക്കികൾക്കും വിദ്യാർത്ഥികൾക്കുമായി സൂപ്പർപാസ് നടത്തിയപ്പോൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലും വൈവിദ്ധ്യമാർന്ന ജനവിഭാഗം ആവേശപന്ത് തട്ടി.
ഫുട്‌ബോളിന്റെ ഐകമത്യ ശക്തിയുടേയും സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളുടെ ഒരുമയുടേയും പ്രദർശന വേദിയായിരുന്നു സൂപ്പർ പാസ്.
ഓഗസ്റ്റ് 17-ന് കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച സൂപ്പർ പാസ് ഇതുവരെ 1200 കിലോമീറ്ററുകൾ സഞ്ചരിച്ച് 1000 കിലോമീറ്ററെന്ന ആദ്യലക്ഷ്യത്തെ മറികടന്നു. സെപ്തംബർ 7-ന് കൊച്ചയിൽ എത്തും. തിരുവനന്തപുരം മേഖലയിലെ ഫുട്‌ബോൾ ആരാധകരെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുകയെന്ന കൊമ്പൻ എഫ്‌സിയുടെ ലക്ഷ്യത്തെ സൂപ്പർപാസിന്റെ വിജയകരമായ നടത്തിപ്പ് സാക്ഷാത്കരിച്ചു.
കൊമ്പന്മാരെക്കുറിച്ച്
സംസ്ഥാന തലത്തിലെ ആദ്യത്തെ പ്രൊഫഷണൽ ക്ലബ് ആയ തിരുവനന്തപുരം കൊമ്പൻസ് ഫുട്‌ബോൾ ക്ലബ് കളിയോട് താൽപര്യമുള്ളതും പ്രമുഖരുമായ ടി.ജെ മാത്യു, കെ.സി ചന്ദ്രഹാസൻ, ഡോ എം.ഐ സഹദ്ദുള്ള, ജി.വിജയരാഘകൻ, ആർ. അനിൽകുമാർ, എൻ.എസ് അഭയ കുമാർ എന്നിവരുടെ സ്വപ്‌നസാഫല്യമാണ്. ഭാവയിലേക്കുള്ള മികച്ച പദ്ധതിയുള്ള പദ്ധതിയാണിത്. കൊമ്പൻസ് എഫ്‌സി നഗരത്തിൽ ഈ ഗെയിമിനുണ്ടായിരുന്ന പ്രതാപത്തെ തിരിച്ചു പിടിക്കുകയും ഫുട്‌ബോൾ സംസ്‌കാരം വളർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കളിക്കാർക്ക് അവരുടെ പ്രതിഭ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പ്രൊഫഷണൽ വേദി കൊമ്പൻസ് ഒരുക്കിനൽകുന്നു. സംസ്ഥാനത്തുടനീളമുള്ള ആറ് ഫ്രാഞ്ചൈസികളിൽ ഒന്നായ കൊമ്പൻസ് നഗരത്തിലെ കളിക്കാർക്കും ആരാധാകർക്കും കൂടാതെ ബന്ധപ്പെട്ട മേഖലകളായ ടൂറിസം, ഹോസ്പിറ്റാലിറ്റി, മാനേജ്‌മെന്റ്, ബിസിനസ് എന്നിവയ്‌ക്കെല്ലാം ഒരുപോലെ ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.