ടീം ഇന്ത്യ 12 ന്‌ സിഡ്‌നിയിലെത്തും

ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന് പര്യടനത്തിന്റെ വിദശ വിവരങ്ങള് പുറത്തുവിട്ടു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയന് പര്യടനം നടത്തുന്നത്. ഐ.പി.എല്. 13-ാം സീസണിന്റെ ഫൈനലിനു ശേഷം ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്കു തിരിക്കും. ഓസീസിനെതിരേ ഇന്ത്യ അവരുടെ നാട്ടില് ഏകദിന, ട്വന്റി20, ടെസ്റ്റ് പരമ്പരകള് കളിക്കും. ദുബായില്നിന്ന് ടീം 12 ന് സിഡ്നിയില് വിമാനമിറങ്ങും.അതിനു ശേഷം മുഴുവന് പേരും കോവിഡ്-19 വൈറസ് ടെസ്റ്റിനു വിധേയരാവും. പരിശോധനാ ഫലം നെഗറ്റീവായാല് 13 മുതല് താരങ്ങള് പരിശീലനം ആരംഭിക്കുമെന്നും ടീം
 

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ വിദശ വിവരങ്ങള്‍ പുറത്തുവിട്ടു. മാസങ്ങളുടെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്നത്‌. ഐ.പി.എല്‍. 13-ാം സീസണിന്റെ ഫൈനലിനു ശേഷം ടീം ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു തിരിക്കും. ഓസീസിനെതിരേ ഇന്ത്യ അവരുടെ നാട്ടില്‍ ഏകദിന, ട്വന്റി20, ടെസ്‌റ്റ് പരമ്പരകള്‍ കളിക്കും. ദുബായില്‍നിന്ന്‌ ടീം 12 ന്‌ സിഡ്‌നിയില്‍ വിമാനമിറങ്ങും.
അതിനു ശേഷം മുഴുവന്‍ പേരും കോവിഡ്‌-19 വൈറസ്‌ ടെസ്‌റ്റിനു വിധേയരാവും. പരിശോധനാ ഫലം നെഗറ്റീവായാല്‍ 13 മുതല്‍ താരങ്ങള്‍ പരിശീലനം ആരംഭിക്കുമെന്നും ടീം മാനേജ്‌മെന്റ്‌ വ്യക്‌തമാക്കി.
പര്യടനത്തിലുടനീളം ടീം ഇന്ത്യ ബയോ ബബിളിനകത്തായിരിക്കും.