സൂപ്പർ ലീഗ് കേരളയിൽ നാളെ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി,ഫോഴ്‌സ കൊച്ചി എഫ്‌സിയെ നേരിടും.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് പോരാട്ടം
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് പോരാട്ടം. സെമി ഫൈനലിൽ ഇടം നേടാൻ ഇരുടീമുകൾക്കും നാളത്തെ മത്സരം നിർണായകമാണ്. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തിൽ കരുത്തരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ 2-1 ന് തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തലാണ് കൊമ്പൻസ് നാളെ കളത്തിലിറങ്ങുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി കൊമ്പൻസ് പട്ടികയിൽ മൂന്നാം സ്ഥാനത്താണുള്ളത്. സെമിഫൈനലിൽ പ്രവേശിക്കാൻ കൊച്ചി ടീമിന് നാളത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ 16 പോയിൻ്റുള്ള കോഴിക്കോട് എഫ്‌സി മാത്രമാണ് സെമി ഉറപ്പിച്ച ഏക ടീം. 13 പോയിൻ്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 10 പോയിൻ്റുമായി ഫോഴ്‌സ നാലാം സ്ഥാനത്തും ഉണ്ട്. എല്ലാ ടീമുകൾക്കും രണ്ട് കളികൾ ബാക്കിയുള്ളപ്പോൾ ഓരോ പോയിൻ്റും നിർണായകമാണ്.