സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കാൻ ആമിര്‍ ഖാന്‍

 
khan

സിനിമാ ജീവിതത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഏറെ പ്രതീക്ഷയോടെ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ പരാജയമായതിന് പിന്നാലെയാണ് താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ അറിയിച്ചിരിക്കുന്നത്. 

 

തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത് എന്ന് ആമിര്‍ അറിയിച്ചു. എന്നാല്‍ ഇതിന് അര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല എന്നും ആമിര്‍ വ്യക്തമാക്കി.

 

ആമിര്‍ നിര്‍മ്മിക്കുന്ന ‘ചാമ്പ്യന്‍സ്’ എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നു. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലാകും. അതിനാല്‍ അടുത്ത ഒന്നോ ഒന്നരയോ വര്‍ഷത്തോളം അഭിനയിക്കില്ല എന്നാണ് ആമിറിന്റെ തീരുമാനം. 2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദംഗലി’ന് ശേഷം മറ്റ് ഹിറ്റുകളൊന്നും ആമിറിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല.