ഐശ്വര്യ രണ്ടാമതും ഗര്‍ഭിണി? ചിത്രങ്ങള്‍ വൈറലാകുന്നു

വയര്‍ മറച്ചുപിടിച്ച് മകള്‍ ആരാധ്യയ്‌ക്കൊപ്പം,
 
pix

ഈ ലോകം മുഴുവന്‍ വാഴ്ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായി. താരറാണിയുടെ ഏതൊരു ചെറിയ കാര്യവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയുടെയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റെയും വിശേഷങ്ങളും ആരാധകര്‍ക്ക് ആവേശമാണ്.അടുത്തിടെയാണ് ഐശ്വര്യയും കുടുംബവും ന്യൂയോര്‍ക്കില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിനായി പോയി തിരികെ മടങ്ങിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഐശ്വര്യയുടെയും മകള്‍ മകള്‍ ആരാധ്യയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ.

pix

കറുപ്പ് നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരട്ടക്കുട്ടികളെപ്പോലെയാണ് ഐശ്വര്യയും ആരാധ്യയും വന്നിറങ്ങിയത്. അമ്മയുടെ അത്രയും ഉയരംവെച്ച ആരാധ്യ അധികം വൈകാതെ അമ്മയെ കടത്തിവെട്ടുമല്ലോ എന്നാണ് പലരും വീഡിയയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.എന്നാള്‍ അതിനേക്കാള്‍ ശ്രദ്ധ നേടിയത് മറ്റൊരു കാര്യത്തിലായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ച് വയര്‍ മറച്ച് പിടിച്ച് നടന്നുനീങ്ങിയ ഐശ്വര്യയെ കണ്ട് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നുണ്ട്. ഐശ്വര്യം വീണ്ടും ഗര്‍ഭിണിയാണോ എന്നാണ് പലരുടെയും സംശയം. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രത്തിനൊപ്പം വയര്‍ കൂടി മറച്ച് പിടിച്ച് നടന്നതാണ് ആരാധകര്‍ക്കിടയില്‍ സംശയം ഉണ്ടാക്കിയത്.2016-ല്‍ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വസ്ത്രത്തിന്റെ പ്രത്യേകത മൂലം ആഷ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വസ്ത്രത്തില്‍ സാധാരണത്തേതിലും കൂടുതല്‍ താരത്തിന്റെ വയര്‍ പുറത്തു കാണാമായിരുന്നുവെന്നായിരുന്നു സംസാരം. ഒറ്റനോട്ടത്തില്‍ ആഷ് ഗര്‍ഭിണിയാണെന്നേ പറയൂ. എന്നാല്‍ അതാ വസ്ത്രത്തിന്റെ സവിശേഷതയായിരുന്നു.