സംസ്ഥാന ചലച്ചിത്ര അവാർഡ്​ ജേതാവിന്​ ധ്വയയു​ടെ ആദരം

 
abi
സ്ത്രീ /ട്രാൻസ്​ ജെൻഡർ വിഭാഗത്തിൽ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് തെരഞ്ഞെടുക്ക​പ്പെട്ട ചെന്നൈ സ്വദേശിനിയായ ട്രാൻസ്​ വുമൺ നേഹയ്ക്കും,അവരെ അവാർഡിന്​ അർഹയാക്കിയ ചലച്ചിത്രമായ  അന്തരത്തിന്‍റെ സംവിധായകൻ  പി. അഭിജിത്തിനും സ്വീകരണം നൽകി.ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കളമശ്ശേരി മാർത്തോമ സഭയുടെ പാരിഷ് ഹാളിലാണ്​ പരിപാടി നടന്നത്​. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്ന്​ ലഭിക്കുന്ന ആദരം ഏറ്റവും വിലപ്പെട്ടതാണെന്നും ചെറുപ്പത്തിൽതന്നെ വീടും അമ്മയെയും വിട്ട്​ ഇറങ്ങി പോകേണ്ട വന്ന തനിക്ക്​ സ്വന്തം അമ്മ​യുടെ അടുത്തെതിയത്​ പോലെയാണ്​ ആദരവ്​ ഏറ്റുവാങ്ങുമ്പോൾ തോന്നുന്നത്​ എന്നും ​ നേഹ പറഞ്ഞു.പുരസ്കാരം തനിക്കുള്ള വ്യക്തിപരമായ പുരസ്കാരമല്ല മറിച്ച്​ ഞാനുൾപ്പെട്ട മുഴുവൻ കമ്മ്യൂണിറ്റിയ്ക്കുമുള്ള ആദരവാണെന്നും അവർ കൂട്ടിചേർത്തു. പരിപാടിയ്ക്ക്​ ധ്വയ  സെക്രട്ടറി രഞ്ജു രഞ്ജിമാർ സ്വഗതം പറഞ്ഞു.ധ്വയയുടെ പ്രസിഡന്‍റ്​ സൂര്യാ ഇഷാൻ അധ്യക്ഷത വഹിച്ചു. ധ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി ശീതൾ ശ്യാം, നവോദയ മൂവ്​മെന്‍റിന്‍റെ ഫാദർ മാത്യൂ നിലമ്പൂർ എന്നിവർ സംസാരിച്ചു.സംഘടനയുടെ  ട്രഷറർ അലീന നന്ദി രേഖപ്പെടുത്തി
പി.ആർ.സുമേരൻ (പി.ആർ.ഒ)