ഭാര്യയെന്ന നിലയിൽ എനിക്ക് ബഹുമാനം ലഭിച്ചില്ല,

ദാമ്പത്യം പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്
 
mammatha

മയൂഖമെന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും, പിന്നീട് മലയാളികളുടെ റോള്‍ മോഡലായി മാറുകയും ചെയ്ത നടിയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തില്‍ കൂടാതെ, തെലുങ്ക്, തമിഴ് സിനിമകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി, ഒരു പ്രശസ്ത പിന്നണി ഗായികയും സിനിമ നിര്‍മ്മാതാവ് കൂടിയാണ് മംമ്ത.
2011ല്‍ ആണ് നടി മംമ്തയും പ്രജിത്തുമായുള്ള വിവാഹം നടന്നത് . എന്നാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നിരുന്നില്ല . വിവാഹം പുതുമ മാറും മുൻപേ ഒരു വര്‍ഷമായപ്പോഴേക്കും താരം വിവാഹമോചനം നേടുകയും ചെയ്തു . വിവാഹ ശേഷം രണ്ട് മാസം മാത്രമായിരുന്നു താരത്തിന്റെ സന്തോഷം നിറഞ്ഞ നാളുകള്‍ ഉണ്ടായിരുന്നത് . അതിനുശേഷം തനിക്ക് ഒരുപാട് പ്രതിസന്ധികളുടെ കാലമായിരുന്നെന്നും കുറെ നാളുകള്‍ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നെന്നും താരം പറഞ്ഞു. ഭർത്താവായിരുന്ന പ്രജിത്തുമായി വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെന്നും ആദ്യം ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നെന്നും താരം പറഞ്ഞു.mamtha


ദാമ്പത്യ ജീവിതത്തിന്റെ പ്രശ്നം എന്ന് പറയുന്നത് പ്രജിത്തിന്റെ വീട്ടുകാര്‍ ഈശ്വര വിശ്വാസികള്‍ ആയിരുന്നില്ലെന്നും മംമ്‌തയുടെ വീട്ടുകാർ വിശ്വാസികള്‍ ആയിരുന്നെന്നും ഇത് വലിയ പ്രശ്‌നമായി മാറുകയും ചെയ്തു . മംമ്‌തയുടെ അച്ഛനും അമ്മയും പ്രജിത്തിനെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ പ്രജിത്തിന്റെ ഭാഗത്ത് നിന്നും തിരിച്ച് ആ ഒരു പരിഗണനയും കിട്ടിയില്ലെന്ന് താരം പറഞ്ഞു. കൂടാതെ ഭർത്താവിന് സോഷ്യൽ ഡ്രിങ്കിങ് ഉണ്ടായിരുന്നു , തനിക്ക് അത് ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട അഡ്ജസ്റ്റ് ചെയ്തിരുന്നെന്നും മംമ്ത .


പ്രജിത്തിന്റെ ഭാര്യ എന്ന നിലയ്ക്ക് തനിക്ക് യാതൊരു വിധത്തിലുള്ള പരിഗണനയും കിട്ടിയില്ലെന്നും താരം പറഞ്ഞു. സഹിക്കാവുന്നതിലും പരമാവധി സഹിച്ചതിന് ശേഷം മാത്രമാണ്, സഹിക്കാൻ പറ്റില്ല തോന്നിയപ്പോഴാണ് വിവാഹമോചനത്തിന് വേണ്ടി തയ്യാറായതെന്നും മംമ്ത പറഞ്ഞു. ഒരു ചലച്ചിത്ര താരമെന്ന നിലയിൽ പോലും തനിക്ക് യാതൊരു വിധത്തിലുള്ള പിന്തുണയും പ്രജിത്തും പ്രജിത്തിന്റെ വീട്ടുകാരും തന്നില്ലെന്നും താരം പറഞ്ഞു. ഇപ്പോൾ സന്തോഷത്തോടെ തന്നെയാണ് ജീവിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു .