ഞാൻ ഷോർട്സ് ധരിക്കും, കൂട്ടുകാർകൊപ്പം കറങ്ങാനും പോകും, മോശം കമന്റുകൾക്കെതിരെ കനിഹ

 
kaniha

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് കനിഹ. എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ച ഭാഗ്യദേവത എന്ന സിനിമയിലൂടെയാണ് കനിഹ ശ്രദ്ധേയായത്. എന്നാല്‍ കനിഹയുടെ കരിയറിലെ വഴിത്തിരിവായ ചിത്രം പഴശ്ശിരാജയായിരുന്നു. ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ കനിഹയെ കേരളക്കരയുടെ പ്രിയങ്കരിയാക്കി. മമ്മൂട്ടിക്ക് ഒപ്പം ബാവൂട്ടിയുടെ നാമത്തില്‍ , കോബ്ര, ദ്രോണ,അബ്രഹാമിന്റെ സന്തതികള്‍ , മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ അഭിനയിച്ചു. മമ്മൂട്ടിക്ക് ഒപ്പം ബാവൂട്ടിയുടെ നാമത്തില്‍ , കോബ്ര, പഴശ്ശിരാജാ , ദ്രോണ,അബ്രഹാമിന്റെ സന്തതികള്‍ , മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ അഭിനയിച്ചു.

kaniha


സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക. തന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളും ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ മറ്റ് സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷോർട്ട് ഡ്രെസ്സിൽ പ്രേത്യക്ഷപ്പെട്ട പുതിയ ചിത്രങ്ങളാണ് വൈറലാവുന്നതും അതുപോലെ വിമർശിക്കപ്പെടുന്നതും.

kaniha


നിരവധി വിമർശന അഭിപ്രായങ്ങൾ ഉയർന്നപ്പോൾ അതിനെതിരെ പ്രതികരിച്ച കമന്റും വൈറലാവുകയാണ്. അതേ ഞാൻ ഒരു അമ്മയാണ്. ഞാൻ ഷോർട്സ് ധരിക്കുന്നു. ഫ്രണ്ട്‌സിനൊപ്പം കറങ്ങാൻ പോകുന്നു. എനിക്ക് ഇഷ്ടമുള്ള ജീവിതം ഞാൻ നയിക്കുന്നു എന്നാണ് കനിഹ പ്രതികരിച്ചത്.

kanihaഅഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

kaniha

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.

kaniha